city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Milad Un Nabi | തിരുപ്പിറവിയുടെ ഓര്‍മപുതുക്കി നബിദിനത്തെ വരവേറ്റ് ഇസ്ലാം മത വിശ്വാസികള്‍; നാടെങ്ങും ആഘോഷപ്പൊലിമയില്‍

കാസര്‍കോട്: (www.kasargodvartha.com) അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓര്‍മപുതുക്കി നബിദിനത്തെ വരവേറ്റ് ഇസ്ലാം മത വിശ്വാസികള്‍. ഹിജ്‌റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍ 12-നാണ് പ്രവാചകന്റെ ജന്മദിനം. സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, മൗലീദ് പാരായണം, പ്രകീര്‍ത്തനം, മതപ്രസംഗം, ഭക്ഷണ വിതരണം തുടങ്ങി വൈവിധ്യമാര്‍ന്ന രീതിയിലാണ് സാധാരണ നബിദിന പരിപാടികള്‍ നടത്തിവരാറുള്ളത്.
            
Milad Un Nabi | തിരുപ്പിറവിയുടെ ഓര്‍മപുതുക്കി നബിദിനത്തെ വരവേറ്റ് ഇസ്ലാം മത വിശ്വാസികള്‍; നാടെങ്ങും ആഘോഷപ്പൊലിമയില്‍

പ്രധാനമായും മസ്ജിദുകളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങള്‍ നടക്കുന്നത്. സംഘടനകളുടെ നേതൃത്വത്തിലും പരിപാടികള്‍ നടക്കും. വിവിധ മദ്റസകളില്‍ നബിദിനത്തില്‍ തന്നെ കുട്ടികളുടെ കലാപരിപാടികള്‍ നടക്കുമ്പോള്‍ ചില മദ്റസകളില്‍ വരും ദിവസങ്ങളിലും കലാപരിപാടികളും മറ്റും നടക്കും.
            
Milad Un Nabi | തിരുപ്പിറവിയുടെ ഓര്‍മപുതുക്കി നബിദിനത്തെ വരവേറ്റ് ഇസ്ലാം മത വിശ്വാസികള്‍; നാടെങ്ങും ആഘോഷപ്പൊലിമയില്‍

നബി കീര്‍ത്തനങ്ങളാല്‍ മുഖരിതമാണ് കാസര്‍കോട്ട് നാടും നഗരവും. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ നബിദിനമായതിനാല്‍ ഇത്തവണ ആഘോഷത്തിന് പൊലിമ കൂടും. വിവിധ പ്രദേശങ്ങളില്‍ മസ്ജിദുകളും മറ്റും ദീപങ്ങളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്.

Milad Un Nabi | തിരുപ്പിറവിയുടെ ഓര്‍മപുതുക്കി നബിദിനത്തെ വരവേറ്റ് ഇസ്ലാം മത വിശ്വാസികള്‍; നാടെങ്ങും ആഘോഷപ്പൊലിമയില്‍

Milad Un Nabi | തിരുപ്പിറവിയുടെ ഓര്‍മപുതുക്കി നബിദിനത്തെ വരവേറ്റ് ഇസ്ലാം മത വിശ്വാസികള്‍; നാടെങ്ങും ആഘോഷപ്പൊലിമയില്‍

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Celebration, Religion, Islam, Muslims, Video, Eid Milad-Un-Nabi, Muslims welcomes Eid Milad-Un-Nabi.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia