city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പള പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിച്ച ബിജെപി തീരുമാനം രക്തസാക്ഷി കുടുംബാംഗങ്ങളെ സമാധാനിപ്പിക്കാനുള്ള ബിജെപി - സിപിഎം നാടകത്തിൻ്റെ തുടർചയെന്ന് മുസ്ലിം യൂത് ലീഗ്

കുമ്പള: (www.kasargodvartha.com 07.01.2022) കുമ്പള പഞ്ചായത്തിലെ സിപിഎം-ബിജെപി അവിശുദ്ധ ബന്ധം ഒന്നുകൂടി മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്ന് മുസ്ലിം യൂത് ലീഗ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുമ്പള പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിച്ച ബിജെപി തീരുമാനം രക്തസാക്ഷി കുടുംബാംഗങ്ങളെ സമാധാനിപ്പിക്കാനുള്ള ബിജെപി - സിപിഎം നാടകത്തിൻ്റെ തുടർചയെന്ന് യൂത് ലീഗ് കുറ്റപ്പെടുത്തി.

  
കുമ്പള പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിച്ച ബിജെപി തീരുമാനം രക്തസാക്ഷി കുടുംബാംഗങ്ങളെ സമാധാനിപ്പിക്കാനുള്ള ബിജെപി - സിപിഎം നാടകത്തിൻ്റെ തുടർചയെന്ന് മുസ്ലിം യൂത് ലീഗ്



കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനത്തേയ്ക്ക് ബിജെപി -സിപിഎം പരസ്പരം ധാരണയോടെയാണ് മത്സരിച്ചതെന്ന യുഡിഎഫ് ആരോപണം ശരി വെക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ബിജെപി പ്രവർത്തകനായ കോയിപ്പാടി വിനു കൊലക്കേസിൽ പ്രതികളുടെ ശിക്ഷ ശരിവെച്ച ഹൈകോടതി ഉത്തരവ് വന്നതിന് ശേഷമാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിക്കാൻ ബിജെപിയെ പ്രേരിപ്പിച്ചത്.

സ്റ്റാൻഡിങ് കമിറ്റി ചെയർമാനും കൊലക്കേസ് പ്രതിയുമായ കൊഗ്ഗു നടത്തിയ വെളിപ്പെടുത്തൽ യുഡിഎഫ് ഉന്നയിക്കുന്ന ബിജെപി- സിപിഎം ബന്ധത്തിൻ്റെ പ്രകടമായ തെളിവാണ്. യുഡിഎഫ് നടത്തിയ വെളിപ്പെടുത്തലിനെ ഖണ്ഡിച്ച് കൊണ്ട് സിപിഎം നേതാക്കൾ നടത്തിയ പ്രചാരണങ്ങളും വിശദീകരണ യോഗങ്ങളും പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പതിവ് കള്ളത്തരത്തിൻ്റെ ഭാഗമാണെന്ന് വ്യക്തമായിരിക്കുകയാണ്.

ബിജെപി വോട് ചെയ്താണ് താൻ തെരഞ്ഞെടുക്കപ്പെട്ടതെന്നും പിന്നെന്തിനാണ് താൻ രാജിവെക്കണമെന്ന കൊഗ്ഗുവിൻ്റെ വെളിപ്പെടുത്തലിന് ശേഷം സിപിഎം നേതാക്കളുടെ നിലപാടറിയാൻ താൽപര്യമുണ്ട്. ഈ കൂട്ട് കെട്ടിൻ്റെ ഭാഗമായി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം, ബിജെപിക്ക് വേണ്ടി ചെയ്ത് കൊടുത്ത ചാരപ്പണി എന്തൊക്കെയാണെന്ന് നേതാക്കൾ തുറന്ന് പറയണം.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പല വാർഡുകളിലും ധാരണകൾ പ്രകാരമാണ് കുമ്പളയിൽ ബിജെപി- സിപിഎം അംഗങ്ങൾ ജയിച്ചു കയറിയതെന്നും യൂത് ലീഗ് ആരോപിച്ചു. പാർടി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരനാണെന്ന് സെഷൻസ് കോടതി കണ്ടെത്തി ഏഴ് വർഷത്തെ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശേഷമാണ് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് പകരം പാർടി പ്രവർത്തകൻ്റെ കൊലയാളിക്ക് ബിജെപി സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനം തളികയിൽ വെച്ച് നൽകിയത്.

കേവലം രണ്ട് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ സ്ഥാനം ലഭിക്കുന്നതിന് വേണ്ടിയാണ് ബിജെപി നേതാക്കൾ തങ്ങളുടെ പാർടി പ്രവർത്തകനായിരുന്ന രക്തസാക്ഷിയെയും അവരുടെ കുടുംബത്തെയും ഒരു തരത്തിലുമുള്ള മന:സാക്ഷികുത്തുമില്ലാതെ വഞ്ചിച്ചത്.

കൊലയാളിയായ കൊഗ്ഗു രാജിവെയ്ക്കണമെന്ന ബിജെപി ജില്ല പ്രസിഡൻ്റ് രവിശ തന്ത്രി കുണ്ടാർ നടത്തിയ പ്രസ്താവന ആത്മാർത്ഥതയോടെയാണെങ്കിൽ കൊഗ്ഗുവിൻ്റെതടക്കം മൂന്ന് സിപിഎം അംഗങ്ങളുടെ വോട് വാങ്ങി ബിജെപിക്ക് കിട്ടിയ ചെയർപേഴ്സൺ സ്ഥാനവും സ്റ്റാൻഡിങ് കമിറ്റി അംഗത്വവും രാജിവെപ്പിക്കാനോ, അതിന് തയ്യാറല്ലെങ്കിൽ പുറത്താക്കാനോ ബിജെപി ജില്ല പ്രസിഡൻ്റ് തയ്യാറാവണമെന്നും യൂത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ജില്ല പ്രസിഡൻ്റ് അസീസ് കളത്തൂർ, പഞ്ചായത്തംഗം യൂസഫ് ഉളുവാർ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് കെ എം അബ്ബാസ് എന്നിവർ സംബന്ധിച്ചു.



Keywords: Muslim Youth League said that BJP's decision to boycott Kumbala panchayat governing council meeting was continuation of the drama, Kerala, Kasaragod, Kumbala, News, Top-Headlines, Panchayath, BJP, CPM, Muslim-youth-league, UDF, High-Court, Murder-case, Accuse, Vote, District, President.





< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia