കെ സുധാകരന് വോട്ടുകുറയാന്‍ കാരണം ലീഗല്ല; എം സി ഖമറുദ്ദീന്‍
Dec 29, 2017, 16:53 IST
കാസര്‍കോട്: (www.kasargodvartha.com 29.12.2017) കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തന്നെ ഒപ്പമുണ്ടായിരുന്നവര്‍ പിന്നില്‍ നിന്നും കുത്തിയെന്ന കെ പി സി സി രാഷ്ട്രീയകാര്യസമിതി അംഗം കെ സുധാകരന്റെ ആരോപണം തങ്ങള്‍ക്കെതിരെയല്ലെന്ന് ലീഗ് നേതൃത്വം. വ്യാഴാഴ്ച കോണ്‍ഗ്രസിന്റെ 133ാം ജന്‍മദിനത്തോടനുബന്ധിച്ച് കാസര്‍കോട് ഡി സി സി സംഘടിപ്പിച്ച ആഘോഷപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് സുധാകന്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്.
തിരഞ്ഞെടുപ്പില്‍ സി പി എം കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയിട്ടും യു ഡി എഫിന്റെ സ്വാധീനമേഖലകളില്‍ പ്രതീക്ഷിച്ച വോട്ട് തനിക്ക് ലഭിക്കാതിരുന്നതാണ് തനിക്ക് തിരിച്ചടിയായതെന്നാണ് സുധാകരന്‍ തുറന്നടിച്ചത്. യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളായ ഉദുമ, ചെമ്മനാട്, മുളിയാര്‍ പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ചതിന്റെ പകുതി താഴെ ലീഡ് മാത്രമേ ലഭിച്ചുള്ളൂവെന്നും സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു. പ്രചാരണരംഗത്തെ തിളക്കം തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടായില്ല. രാഷ്ട്രീയകാരണങ്ങള്‍ കൊണ്ടല്ല തന്റെ പരാജയം. ഇതേക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ മുന്നണിയിലും പാര്‍ട്ടിയിലും പ്രശ്‌നമാകുമെന്ന് സുധാകരന്‍ വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ കാസര്‍കോട് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ സുധാകരന്റെ ആരോപണം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ സുധാകരന്‍ ലക്ഷ്യമിട്ടത് ലീഗിനെയല്ലെന്ന് വ്യക്തമാക്കി. തനിക്ക് വോട്ടുകള്‍ കുറഞ്ഞതായി സുധാകരന്‍ ആരോപിച്ച പ്രദേശങ്ങള്‍ ലീഗിന്റെ ശക്തികേന്ദ്രങ്ങളായതിനാല്‍ പരാമര്‍ശം ലീഗിനെതിരായാണെന്ന പ്രചാരണം എം സി ഖമറുദ്ദീന്‍ നിഷേധിച്ചു. ഏത് സാഹചര്യത്തിലാണ് സുധാകരന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നറിയില്ല. സുധാകരനെ ഉദുമ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ മുന്‍കൈയെടുത്തത് മുസ്ലിംലീഗാണ്. സുധാകരന് വേണ്ടിയുള്ള പ്രചാരണം ലീഗ് ഏറ്റെടുക്കുകയായിരുന്നു. ലീഗിന്റെ സ്വാധീനമേഖലകളില്‍ സുധാകരന് നല്ല ഭൂരിപക്ഷം ലഭിക്കുകയും ചെയ്തിട്ടുണ്ട്. സുധാകരന്റെ വിമര്‍ശനം ലീഗിനെ ഉദ്ദേശിച്ചാണെന്ന് കരുതുന്നില്ലെന്ന് ഖമറുദ്ദീന്‍ പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എം സി ഖമറുദ്ദീനും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എ അബ്ദുര്‍ റഹ് മാനുമാണ് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംബന്ധിച്ചത്. പ്രസ് ക്ലബ് പ്രസിഡണ്ട് ടി എ ഷാഫി അധ്യക്ഷനായി. സെക്രട്ടറി വിനോദ് പായം സ്വാഗതം പറഞ്ഞു.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Press meet, M.C.Khamarudheen, DCC, CPM, UDF, Muslim-league, Muslim League is not the cause of reducing K.Sudhakaran's vote, M.C Khamaruddin.