city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയിലെ ക്രമസമാധാനം തകര്‍ന്നു; കൊലയും കൊള്ളയും നാടിന്റെ ഉറക്കം കെടുത്തുന്നു, ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമെന്ന് മുസ് ലിം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 29.12.2017) ജില്ലയിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍. വെള്ളിയാഴ്ച രാവിലെ കാസര്‍കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിട്ടയേര്‍ഡ് പ്രധാനാധ്യാപികയായ പി വി ജാനകിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല . സിപിഎമ്മിന്റെ ശക്തികേന്ദ്രത്തില്‍ നടന്ന കൊലപാതകമായിട്ട് പോലും അന്വേഷണത്തിന്റെ കാര്യത്തില്‍ പോലീസ് നിഷ്‌ക്രിയമാണ്. സിപിഎമ്മിന്റെ മറ്റൊരു ശക്തികേന്ദ്രമായ പനയാലില്‍ ദേവകി എന്ന സ്ത്രീ കൊല്ലപ്പെട്ട കേസില്‍ സംഭവം നടന്നിട്ട് ഒരു വര്‍ഷത്തോളമായിട്ടും പ്രതികള്‍ കാണാമറയത്താണ്.

ജില്ലയിലെ ക്രമസമാധാനം തകര്‍ന്നു; കൊലയും കൊള്ളയും നാടിന്റെ ഉറക്കം കെടുത്തുന്നു, ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമെന്ന് മുസ് ലിം ലീഗ്

കാസര്‍കോട്ടെ മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവിയെ പള്ളി മുറിയില്‍ കയറി ക്രൂരമായി കൊലപ്പെടുത്തിയ സംഭവം നടന്നതും എല്‍ ഡി എഫ് ഭരണത്തിലാണ്. കാസര്‍കോട് ജില്ലയിലെ ക്രമസമാധാന നില തകര്‍ന്നു എന്നതിന് തെളിവാണ് ഈ കൊലപാതകങ്ങള്‍. ആഭ്യന്തര വകുപ്പിന്റെ കഴിവ്‌കേടാണ് ഇതെല്ലാം തെളിയിക്കുന്നത്.

തൃക്കരിപ്പൂരില്‍ അബ് ദുള്‍ സലാം എന്നയാള്‍ അര്‍ദ്ധരാത്രിയില്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ ഈ കേസിലെ മുഴുവന്‍ പ്രതികളെയും യുഡിഎഫ് ഭരണകാലത്ത് നേപ്പാളില്‍ വരെ പോയി പിടികൂടിയിരുന്നു. നമ്മുടെ നാട്ടില്‍ പട്ടാപ്പകല്‍ പോലും കൊള്ളകള്‍ നടക്കുകയാണ്. കൊലപാതകങ്ങളും കൊള്ളകളും തെളിയിക്കാന്‍ കഴിവില്ലാത്ത പോലീസുകാര്‍ നിസാര പ്രശ്‌നത്തിന്റെ പേരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും ചെയ്യുന്നു.

ആറങ്ങാടിയില്‍ വരനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ഭീകരമായി മര്‍ദിക്കുകയായിരുന്നു. ഈ യുവാവിന്റെ മാതാവിന് പോലീസിന്റെ ഭാഗത്ത് നിന്നും ക്രൂരമായ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നു. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ട കോടതി എസ് ഐ ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നേരിട്ട് കേസെടുത്തിരിക്കുകയാണ്. റിയാസ് മൗലവി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ട് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കാരണം ലീഗ് നേതൃത്വത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളാണ് സമാധാനം നിലനിര്‍ത്താനാണ് ലീഗ് പരിശ്രമിച്ചത്. ഈ നിലപാട് ഇനിയും തുടരും. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളോട് എല്‍ഡി എഫ് സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാണിക്കുന്നത്. 2000ത്തോളം ഇരകളെ ലിസ്റ്റില്‍ നിന്നും പുറത്താക്കിയിരിക്കുന്നു. അവശേഷിച്ച ഇരകള്‍ക്ക് ചികിത്സയും ആനുകൂല്യങ്ങളും നല്‍കാതെ പീഡിപ്പിക്കുകയാണ്.

കാസര്‍കോട്ട് മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാകാതിരിക്കാന്‍ സാങ്കേതിക തടസങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുകയാണ് എല്‍ ഡി എഫ് ചെയ്യുന്നതെന്ന് ഖമറുദ്ദീന്‍ കുറ്റപ്പെടുത്തി. മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ് ദുര്‍ റഹ് മാനും ഖമറുദ്ദീനൊപ്പം ഉണ്ടായിരുന്നു. പ്രസ്‌ക്ലബ് പ്രസിഡണ്ട് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് പായം സ്വാഗതം പറഞ്ഞു.

WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, NEWS, Press meet, M.C.Khamarudheen, Medical College, Police, LDF, Muslim League against Home department.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia