48 വര്‍ഷം മുമ്പ് നാടുവിട്ട മകന് ഉമ്മയെ കാണാന്‍ യാത്രതിരിച്ചു; വിധി വില്ലനായി, എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാതാവ് യാത്രയായി
Aug 22, 2019, 11:35 IST
കാസര്‍കോട്: (www.kasargodvartha.com 22.08.2019) 48 വര്‍ഷം മുമ്പ് നാടുവിട്ട മകന് ഉമ്മയെ കാണാനായി എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാതാവ് യാത്രയായി. നായന്മാര്മൂല ആലംപാടിയിലെ കൊറമന ഹൗസില്‍ പരേതനായ അബ്ദുല്ല സേട്ടിന്റെ ഭാര്യ നഫീസയാണ് (92) മരണപ്പെട്ടത്. നഫീസയുടെ മൂത്ത മകന് മുഹമ്മദലി 1971 ലാണ് നാടുവിട്ടുപോയത്. ചെന്നൈയിലെ ഒരു കടയില്‍ ജോലി ചെയ്തു വരികയായിരുന്നു 65 വയസുകാരനായ മുഹമ്മദലി. ഇതിനിടെ രോഗബാധിതനായതിനെ തുടര്‍ന്ന് ചെന്നൈ പെരമ്പൂര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന് മൂന്നുമാസം മുമ്പ് അദ്ദേഹത്തെ ഏറ്റെടുക്കുകയും ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
വിവരമറിഞ്ഞ് സഹോദരന് കുഞ്ഞഹ് മദ് ചെന്നൈയിലെത്തി മുഹമ്മദലിയെ കൂട്ടി നാട്ടിലേക്ക് വരുന്നതിനിടെയാണ് മാതാവ് മരണപ്പെട്ടതായി സന്ദേശം ലഭിച്ചത്. 48 വര്‍ഷം മുമ്പ് വിട്ടുപിരിഞ്ഞ മകനെ ഒരു നോക്കുകാണണമെന്ന ആഗ്രഹം സഫലമാകാതെ നഫീസ യാത്രയായി. വിധി വില്ലനായതിന്റെ മനോവിഷമത്തിലാണ് മുഹമ്മദലിയിപ്പോള്.
റുഖിയ, ആഇശ, സുലൈഖ, ഇബ്രാഹിം, പരേതയായ ഫാത്വിമ എന്നിവര്‍ നഫീസയുടെ മറ്റുമക്കളാണ്. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, മുഹമ്മദ്, അബ്ബാസ്, വി ആര് മുഹമ്മദ്, സൈറ, സൈറബാനു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Alampady, mom died just before son arrived in Kasaragod
< !- START disable copy paste -->