മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീന്‍ ലീഗ് സ്ഥാനാര്‍ത്ഥിയാകും? കല്ലട്ര മാഹിന്‍ ഹാജി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക്
May 25, 2019, 15:33 IST
കാസര്‍കോട്: (www.kasargodvartha.com 25.05.2019) ആസന്നമായ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി. ഖമറുദ്ദീന്‍ മത്സരിക്കേണ്ടിവന്നാല്‍ നിലവിലുള്ള മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിയും. പകരം ഇപ്പോഴത്തെ ട്രഷർ കല്ലട്ര മാഹിന്‍ ഹാജിയെ ജില്ലാ പ്രസിഡന്റ് ആക്കാനാണ് നീക്കം നടക്കുന്നത്. മാഹിന്‍ ഹാജിയുടെ ഒഴിവിലേക്ക് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ഒരു നേതാവിനെ കൊണ്ടുവരും. എംഎല്‍എയായിരുന്നു പി ബി അബ്ദുര്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യുഡിഎഫിന് മികച്ച മുന്നേറ്റമാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത്. പി ബി അബ്ദുര്‍ റസാഖ് 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലത്തില്‍ ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 11,113 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മണ്ഡലം യുഡിഎഫിന്റെ കൈയ്യില്‍ ഭദ്രമാണെന്നാണ് വിലയിരുത്തല്‍.
അതുകൊണ്ട് തന്നെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടത് അനിവാര്യമാണെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ തെരഞ്ഞെടുപ്പ് കേസ് കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചിരുന്നുവെങ്കിലും മാറ്റിവെക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അടുത്ത തവണ കോടതി വിധിയുണ്ടാകുമെന്നാണ് സൂചന.
കേരളത്തില്‍ മഞ്ചേശ്വരമടക്കം ആറ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മാണിയുടെ വിയോഗത്തെ തുടര്‍ന്ന് പാലായിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചതിനെ തുടര്‍ന്ന് നിലവിലെ എംഎല്‍എമാര്‍ രാജിവെച്ച ഒഴിവില്‍ അരൂര്‍, കോന്നി, എറണാകുളം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒഴിവുവരുന്ന മണ്ഡലങ്ങളില്‍ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. മഞ്ചേശ്വരം ആറ് മാസത്തിലധികമായി ഒഴിഞ്ഞുകിടക്കുകയാണെങ്കിലും കേസ് നിലവിലുള്ളതിനാല്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Manjeshwaram, M.C.Khamarudheen, Muslim-league, election, MC Qamarudheen will be contested from Manjeshwaram constituency to Legislative Assembly?.