Protest | 10 വര്‍ഷമായിട്ടും കാസര്‍കോട് മെഡികല്‍ കോളജിന് അവഗണന തന്നെ; ശക്തമായ പ്രതിഷേധവുമായി എംബികെ; ഡിസംബര്‍ 5ന് ആശുപത്രിയുടെ പ്രതീകാത്മക രൂപം സൃഷ്ടിച്ച് ഉദ്ഘാടനം; ദയാബായി പങ്കെടുക്കും
Dec 3, 2022, 19:29 IST
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് മെഡികല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം 10 വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താത്ത സാഹചര്യത്തില്‍ അവഗണനയ്ക്കെതിരെ മൂവ്മെന്റ് ഓഫ് ബെറ്റര്‍ കേരള (MBK) യുടെ നേതൃത്വത്തില്‍ മെഡികല്‍ കോളജ് ആശുപത്രിയുടെ പ്രതീകാത്മക രൂപം സൃഷ്ടിച്ച് ഉദ്ഘാടനം നടത്തി പ്രതിഷേധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ അഞ്ചിന് പാലക്കുന്നില്‍ നടക്കുന്ന പരിപാടി സാമൂഹ്യ പ്രവര്‍ത്തക ദയാബായി ഉദ്ഘാടനം ചെയ്യും. പ്രദീപ് വെള്ളമുണ്ടയുടെ കാര്‍ടൂണ്‍ , വീഡിയോ പ്രദര്‍ശനം , കഞ്ഞിവെപ്പ് സമരം, പൊതുചര്‍ച എന്നിവയും നടക്കും. വിവിധ പ്രതിഷേധ കലാപരിപാടികളും അരങ്ങേറും.
കാസര്‍കോട് ജില്ല പിറവിയെടുത്ത നാള്‍ മുതല്‍ അവഗണന തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് തറക്കല്ലിട്ട് 10 വര്‍ഷമാകുമ്പോഴും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മാത്രം നിലവാരമുള്ള മെഡികല്‍ കോളജ്. ഉക്കിനടുക്കയില്‍ ഉദ്ഘാടനം ചെയ്തുവെന്ന് അവകാശപ്പെടുന്ന മെഡികല്‍ കോളജ് കേവലം ഔട് പെഷ്യന്റ് പരിശോധനയില്‍ മാത്രമൊതുക്കി. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ജാഥകള്‍ തുടങ്ങാനുള്ള സ്ഥലം മാത്രമാണ് രാഷ്ട്രീയ പാര്‍ടികള്‍ക്ക് കാസര്‍കോടെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ താജുദ്ദീന്‍ പടിഞ്ഞാര്‍, എംഎസ് ജംശീദ് പാലക്കുന്ന്, ഖാലിദ് കൊളവയല്‍, ഉമ്മുഹാനി ഉദുമ, ഹകീം ബേക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Protest, Press Meet, Video, Medical College, Kasaragod Medical College Hospital, MBK activists to inaugurate Kasaragod Medical College Hospital by creating symbolic form.
< !- START disable copy paste -->