Programme | 'മലബാര്‍ ആല്‍ബം അവാര്‍ഡ് നൈറ്റ്' ഡിസംബര്‍ 13ന് കാസര്‍കോട്ട്
Dec 10, 2022, 19:59 IST
കാസര്‍കോട്: (www.kasargodvartha.com) മലബാര്‍ ആല്‍ബം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ ആല്‍ബം അവാര്‍ഡ് നൈറ്റ് ഡിസംബര്‍ 13ന് വൈകുന്നേരം നാല് മണിക്ക് കാസര്‍കോട് മുനിസിപല്‍ ടൗണ്‍ ഹോളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മികച്ച ആല്‍ബം, ജനപ്രിയ ആല്‍ബം, നായകന്, നായിക, ഗായകന്, ഗായിക, സംവിധായകന്, ഗാനരചന, സംഗീതം, ക്യാമറമാന്, എഡിറ്റിംഗ്, സ്പെഷ്യല്‍ ജൂറി പരാമര്‍ശം എന്നീ കാറ്റഗറിയിലാണ് അവാര്‍ഡ് നല്‍കുന്നത്.
ശാഫി കൊല്ലം, ശാനിഫ് അയിരൂര്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍. പരിപാടി അബ്ദുല്ല കളനാട് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, ഡിവൈഎസ്പി എം എ മാത്യു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ അനുമോദിക്കും. ഏഴ് മണിക്ക് സംഗീത നിശ അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ അശ്റഫ് ബംബ്രാണി, ശബീര്‍ ബംബ്രാണി, അലി മാങ്ങാട് എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, 'Malabar Album Awards Night' on 13th December.
< !- START disable copy paste -->