city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുളിപ്പിക്കുന്നതിനിടയില്‍ അവശനായി കുഴഞ്ഞു വീണ ആനയുടെ അടിയില്‍പെട്ട് രണ്ടാം പാപ്പന് ദാരുണാന്ത്യം, വീഡിയോ

കോട്ടയം:(www.kasargodvartha.com 03/03/2019) കുളിപ്പിക്കുന്നതിനിടയില്‍ അവശനായി കുഴഞ്ഞു വീണ ആനയുടെ അടിയില്‍പെട്ട് രണ്ടാം പാപ്പന് ദാരുണാന്ത്യം. കോട്ടയം കാരാപ്പുഴയില്‍ ഞായറാഴ്ച്ച രാവിലെയാണ് നടുക്കുന്ന സംഭവം. ആലപ്പുഴ ചെന്നിത്തല സ്വദേശിയായ അരുണാണ് മരിച്ചത്. ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് പാപ്പാനായ അരുണ്‍ പണിക്കര്‍ അപകടത്തില്‍പെട്ടത്.

കുളിപ്പിക്കുന്നതിനിടയില്‍ അവശനായി കുഴഞ്ഞു വീണ ആനയുടെ അടിയില്‍പെട്ട് രണ്ടാം പാപ്പന് ദാരുണാന്ത്യം, വീഡിയോ

ആനയുടെ അടിയില്‍പെട്ട് അരുണിന്റെ തലയോട്ടി തകര്‍ന്നു. മൂന്ന് പാപ്പാന്‍ മാരില്‍ രണ്ട് പേര്‍ സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഓടിവന്ന് ആനയെ എഴുന്നേല്‍പ്പിച്ച് പാപ്പാനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 22 വയസ്സുള്ള ആനയാണ് ഭാരത് വിശ്വനാഥന്‍. ഒരു വര്‍ഷം മുമ്പാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ അരുണ്‍ പണിക്കര്‍ പാപ്പാനായി ചുമതല ഏറ്റെടുത്തത്.

കുളിപ്പിക്കുന്നതിനിടെ അരുണ്‍ ആനയോട് കിടക്കാന്‍ ആവശ്യപ്പെടുകയും അപ്പോള്‍ അരുണ്‍ നിന്ന വശത്തേക്ക് ആന കിടക്കാന്‍ ശ്രമിച്ചു. മാറിക്കിടക്കാന്‍ ആവശ്യപ്പെട്ട് ഇയാള്‍ ആനയെ ആഞ്ഞു തല്ലാനായി വടി വീശിയപ്പോള്‍ തെന്നി വീഴുകയും ഇതറിയാതെ ആനയുടെ കാലുകള്‍ ഇയാളുടെ തലയില്‍ അമര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഉടന്‍ തന്നെ മറ്റ് പാപ്പാന്മാര്‍ എത്തി ആനയെ എണീപ്പിച്ച ശേഷം അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അരുണിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.


video courtesy: Asianet news

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords:  News, Kottayam, Kerala, Video, Death, Obituary, Top-Headlines,Mahout crushed to death while giving elephant a bath in Kottayam

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia