city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കല്‍ കോട്ടയില്‍ 4 കോടി രൂപ ചിലവില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്ക് കേന്ദ്ര ആര്‍ക്കിയോളജിക്കല്‍ ഡിപാര്‍ട്ട്മെന്റ് ഉടന്‍ അനുമതി നല്‍കും; കോട്ടയിലേക്കുള്ള പ്രവേശന സമയവും കൂട്ടും, കരാര്‍ ബംഗളൂരു ആസ്ഥാനമായ കമ്പനിക്ക്

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

കാസര്‍കോട്: (www.kasargodvartha.com 03.10.2017) രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമായ ബേക്കല്‍ കോട്ടയില്‍ നാലു കോടി രൂപ ചിലവില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്ക് കേന്ദ്ര ആര്‍ക്കിയോളജിക്കല്‍ ഡിപാര്‍ട്ട്മെന്റ് ഉടന്‍ അനുമതി നല്‍കും. ഇതുസംബന്ധിച്ച തീരുമാനം ടൂറിസം ഡിപാര്‍ട്ട്മെന്റിനെ ഉടന്‍ അറിയിക്കുമെന്ന് ബന്ധപ്പെട്ടവര്‍ സൂചന നല്‍കി. നിലവില്‍ ബേക്കല്‍ കോട്ടയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം വൈകിട്ട് ആറുമണി വരെയാണ്. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ വരുന്നതോടെ സന്ദര്‍ശക സമയം എട്ടുമണി വരെ ദീര്‍ഘിപ്പിക്കാനാണ് ആലോചന.

നിലവില്‍ കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആരംഭിച്ചിട്ടുണ്ട്. ബേക്കല്‍ കോട്ടയില്‍ രണ്ടു മണിക്കൂര്‍ കൂടുതല്‍ സന്ദര്‍ശക സമയം നീട്ടുന്നതിലൂടെയും, ലൈറ്റ് ആന്‍ഡ് ഷോ കാണുന്നതിനുള്ള ടിക്കറ്റ് നിരക്കിലും ലഭിക്കുന്ന വരുമാനത്തിന്റെ പകുതി വീതം ടൂറിസം ഡിപാര്‍ട്പെന്റിനും ആര്‍ക്കിയോളജിക്കല്‍ ഡിപാര്‍ട്മെന്റിനും ലഭിക്കും. ബംഗളൂരു ആസ്ഥാനമായ കമ്പനിക്കാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഒരുക്കുന്നതിനുള്ള കരാര്‍ ടൂറിസം ഡിപാര്‍ട്മെന്റ് നല്‍കിയിരിക്കുന്നത്.

സംസ്ഥാന ടൂറിസം ഡയറക്ടര്‍ കേന്ദ്ര ആര്‍ക്കിയോളജിക്കല്‍ ഡിപാര്‍ട്മെന്റിന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതിക്കായി പല തവണ നേരിട്ടും കത്ത് മുഖേനയും ആവശ്യം അറിയിച്ചിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ ഡിപാര്‍ട്മെന്റ് ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ തീരുമാനം കൈകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ റിപോര്‍ട്ട് കേന്ദ്ര ആര്‍ക്കിയോളജിക്കല്‍ ഡിപാര്‍ട്മെന്റ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പുതിയ റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കനക രാജ് അറിയിച്ചു.

അനുമതി ലഭിക്കുന്ന മുറയ്ക്ക് സൗണ്ട് ഷോയുടെ പ്രവര്‍ത്തനം കോട്ടയ്ക്കകത്ത് തുടങ്ങും. ഇതിനു വേണ്ട സാമഗ്രികളെല്ലാം തയ്യാറാക്കിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ മാത്രമേ എത്ര മാസം കൊണ്ട് നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂവെന്ന് പറയാന്‍ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ബേക്കല്‍ കോട്ടയില്‍ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവാണുള്ളതെങ്കിലും ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ബേക്കല്‍ കോട്ടയോടനുബന്ധിച്ചുള്ള ബീച്ച് പാര്‍ക്കിലേക്കാണ് സായാഹ്നങ്ങളില്‍ ആളുകള്‍ കൂടുതലായെത്തുന്നത്. ബേക്കല്‍ കോട്ടയില്‍ ആറു മണി വരെ മാത്രം സന്ദര്‍ശകരെ അനുവദിക്കുന്നതിനാല്‍ കോട്ടയ്ക്കകത്തു നിന്ന് സൂര്യാസ്തമയം ആസ്വദിക്കാന്‍ സാധിക്കാത്തത് വിനോദ സഞ്ചാരികളില്‍ നിരാശ പടര്‍ത്തുന്നുണ്ട്.

ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ യാഥാര്‍ത്ഥ്യമാകുന്നതോടെ കോട്ടയ്ക്കകത്തേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കൂടുമെന്നും അതുവഴി വലിയ വരുമാനം തന്നെ ടൂറിസം ഡിപാര്‍ട്മെന്റിനും ആര്‍ക്കിയോളജിക്കല്‍ ഡിപാര്‍ട്മെന്റിനും ലഭിക്കുമെന്ന് കാസര്‍കോട് ഡിടിപിസി സെക്രട്ടറി ബിജു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബേക്കല്‍ കോട്ടയുടെ ചരിത്രവും നിര്‍മിതിയും സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സന്ദര്‍ശകര്‍ക്ക് ഏറെ ആസ്വാദകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബേക്കല്‍ കോട്ടയില്‍ 4 കോടി രൂപ ചിലവില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്ക് കേന്ദ്ര ആര്‍ക്കിയോളജിക്കല്‍ ഡിപാര്‍ട്ട്മെന്റ് ഉടന്‍ അനുമതി നല്‍കും; കോട്ടയിലേക്കുള്ള പ്രവേശന സമയവും കൂട്ടും, കരാര്‍ ബംഗളൂരു ആസ്ഥാനമായ കമ്പനിക്ക്



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Bekal, Tourism, Bekal Fort, Light and sound project for Bekal fort soon

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia