Swimming Star | നീന്തൽ കുളത്തിൽ വീണ്ടും സ്വർണമത്സ്യമായി ലിയാന ഫാത്വിമ; കേരള ഗെയിംസിൽ 5 സ്വർണ മെഡലുകൾ വാരിക്കൂട്ടി; കാസർകോടിന് അഭിമാനമായി ഓളപ്പരപ്പിലെ പ്രതിഭ
May 8, 2022, 17:48 IST
കാസർകോട്: (www.kasargodvartha.com) നീന്തൽ കുളത്തിൽ വീണ്ടും സ്വർണമത്സ്യമായി ലിയാന ഫാത്വിമ. തിരുവനന്തപുരത്ത് നടന്ന പ്രഥമ കേരള ഗെയിംസിൽ ഇതിനോടകം അഞ്ച് സ്വർണ മെഡലുകൾ വാരിക്കൂട്ടിയാണ് ഒരിക്കൽ കൂടി ലിയാന വിസ്‌മയം തീർത്തത്. പെൺകുട്ടികളുടെ 200 മീറ്റർ ബടർ ഫ്ലൈ സ്ട്രോക്, 100 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബടർ ഫ്ലൈ, 50 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബടർ ഫ്ലൈ എന്നിവയിൽ സ്വർണം നേടിയാണ് ലിയാന അഭിമാനമായത്.
17 വയസിനിടയിൽ 18 സംസ്ഥാന റെകോർഡുകളും അഞ്ച് സിബിഎസ്ഇ റെകോർഡുകളും നേടിയിട്ടുള്ള ലിയാന കായിക മേഖലയിൽ കാസർകോടിന്റെ അഭിമാനം വാനോളം ഉയർത്തിയ പ്രതിഭയാണ്. മേൽപറമ്പ് സ്വദേശിയും കൊച്ചിയിലെ ബിസിനസുകാരനുമായ ഉമർ നിസാർ - റാഹില ദമ്പതികളുടെ മകളാണ് ഈ മിടുക്കി.
സംസ്ഥാന, ദേശീയ അക്വാറ്റിക് മത്സരങ്ങളില്‍ ഇതിനകം നിരവധി സ്വര്‍ണ മെഡലുകളാണ് ലിയാന നേടിയത്. ചെറുപ്പം തൊട്ടുതന്നെ നീന്തല്‍ കുളത്തോടുള്ള താല്‍പര്യമാണ് ലിയാനയെ അറിയപ്പെടുന്ന നീന്തല്‍ താരമായി വളര്‍ത്തിയത്. ഈ ചെറുപ്രായത്തില്‍ തന്നെ സീനിയര്‍ താരങ്ങളോട് പോലും മത്സരിച്ച് നേട്ടങ്ങൾ കൈവരിക്കാൻ ഈ മിടുക്കിക്കായി.
അടുത്തിടെ നടന്ന ജില്ലാ ഒളിംപിക് കായിക മേളയുടെ ഭാഗമായുള്ള അക്വാറ്റിക് ചാംപ്യൻഷിപിൽ 100 മീറ്റർ ഫ്രീസ്റ്റൈൽ, 100, 200 മീറ്റർ ബടർഫ്ലൈ എന്നിങ്ങനെ മത്സരിച്ച അഞ്ച് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ലിയാന തന്റെ വിജയ കുതിപ്പ് നടത്തിയത്. 2016ലെ ദേശീയ നീന്തൽ ചാംപ്യൻഷിപിൽ 30 വർഷത്തിന് ശേഷം കേരളത്തിന് നീന്തലിൽ സ്വർണം സമ്മാനിച്ച സുവർണതാരമായി ലിയാന മാറി. കൂടുതൽ കരുത്തോടെ ഓളപ്പരപ്പിൽ നിന്ന് പൊന്ന് വാരിയെടുത്ത് ലിയാന കുതിക്കുകയാണ്.

Keywords: News, Kerala, Kasaragod, Top-Headlines, Sports, Gold, Winner, Games, State, Swimming, Liana Fathima, Kerala Games, Liana Fathima won gold medals at Kerala Games.
< !- START disable copy paste -->