city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലെന്‍സ്‌ഫെഡ് കാസർകോട് ജില്ലാ സമ്മേളനം മാര്‍ച് 27ന്; നിർമാണ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന് ആവശ്യം

കാസർകോട്: (www.kasargodvartha.com 25.03.2022) ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപർവൈസേഴ്സ് ഫെഡറേഷൻ (ലെന്‍സ്‌ഫെഡ്) 12ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുളള കാസർകോട് ജില്ലാ സമ്മേളനം ചിന്മയ ഓഡിറ്റോറിയത്തില്‍ മാര്‍ച് 27ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡണ്ട് ജോഷി എ സി യുടെ അധ്യക്ഷതയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ, ജില്ലാ പഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡണ്ട് സി എസ് വിനോദ് കുമാര്‍, സെക്രടറി എം മനോജ്, ട്രഷറര്‍ പി ബി ഷാജി, ആര്‍ കെ മണിശങ്കര്‍, എന്‍ജിനീയര്‍ സലിം എന്നിവര്‍ പങ്കെടുക്കും.
              
ലെന്‍സ്‌ഫെഡ് കാസർകോട് ജില്ലാ സമ്മേളനം മാര്‍ച് 27ന്; നിർമാണ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന് ആവശ്യം

നിര്‍മാണ മേഖല അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ സമ്മേളനം ചര്‍ച ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നിര്‍മാണത്തിനുപയോഗിക്കുന്ന ഭൂരിഭാഗം സാധനങ്ങള്‍ക്കും ഈ അടുത്ത കാലത്തുണ്ടായിട്ടുള്ള ഭീമമായ വിലവര്‍ധനവ് മേഖലക്ക് കനത്ത ആഘാതം ഏൽപിച്ചു. കമ്പി, സിമന്റ്, പ്ലംബിംഗ്, ഇലക്ട്രികല്‍ ഹാര്‍ഡ്‌വേര്‍, പെയിന്റ് തുടങ്ങിയവയ്ക് 30 മുതല്‍ 50% വരെ വിലക്കയറ്റം ഉണ്ടായി. ചെങ്കല്ല്, മണല്‍, മെറ്റല്‍ എന്നിവയുടെ ലഭ്യത കുറവും കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.



ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടു നല്‍കിയവര്‍ പുതുതായി കെട്ടിടം നിര്‍മിക്കുന്നതിനായി പെര്‍മിറ്റ് എടുക്കുന്നതിന് ദേശീയപാത അതോററ്റിയുടെ പെര്‍മിഷന്‍ ആവശ്യമാണെന്ന ഉത്തരവും സാധാരണക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നു. തീരദേശ പരിപാലന നിയമത്തിലെ അവ്യക്തത മൂലം നിര്‍മാണങ്ങള്‍ നിലയ്ക്കുകയും പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്യേണ്ട അവസ്ഥയാണ്. ഇനിയും അധികാരികള്‍ കണ്ണ് തുറന്നില്ലെങ്കില്‍ സമാന സംഘടനകളെ ഒന്നിച്ച് അണിനിരത്തി കടുത്ത സമര പരിപാടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താസമ്മേളനത്തില്‍ സി എസ് വിനോദ് കുമാര്‍, ജോഷി എ സി, പി രാജന്‍, എന്‍ വി പവിത്രന്‍, സാലി കെ, സി രമേശന്‍, അനില്‍ കുമാര്‍ എന്‍ വി എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Video, Press meet, Conference, Rajmohan Unnithan, District, Lensfed Kasargod District Conference, Lensfed Kasargod District Conference on March 27.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia