Landslides | ശക്തമായ മഴയിൽ കാസർകോട്ടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ; വീടുകൾക്ക് നാശനഷ്ടം; റോഡ് തകർന്നു
Aug 30, 2022, 14:09 IST
കാസർകോട്: (www.kasargodvartha.com) തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് കാസർകോട്ടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം. മുളിയാർ വിലേജിൽ പാണൂര്‍ ഭാഗത്ത് മണ്ണിടിച്ചിലുഉണ്ടായി. തോട്ടത്തുമൂല റോഡ് തകരുകയും മൂന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. പാത്തനടക്കത്ത് കടപ്പംകല്ല് സാവിത്രി, കാനത്തുര്‍ ഭാഗത്ത് മോഹനന്, മുരളി എന്നിവരുടെ വീടുകള്‍ക്കാണ് മണ്ണിടിഞ്ഞ് വീണ് നാശനഷ്ടം ഉണ്ടായത്.
ബോവിക്കാനം - കുറ്റിക്കോൽ റോഡിലും മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇരിയണ്ണി, കുണ്ടടുക്ക, എരിഞ്ഞിപ്പുഴ, കാനത്തൂർ ഭാഗങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു.
കാസർകോട്ട് വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയതായും റിപോർട് ഉണ്ട്. പാടങ്ങളിൽ വെള്ളം കയറിയത് കൃഷിയെയും ബാധിച്ചിട്ടുണ്ട്. അധികൃതർ സംഭവം സ്ഥലങ്ങൾ സന്ദർശിച്ച് വരികയാണ്.
Keywords: Kasaragod, Kerala, News, Top-Headlines, Video, Rain, Road, House, Bovikanam, Kuttikol, Landslides in various parts of Kasaragod due to heavy rain.