Expo | കുമ്പള പെര്‍വാഡ് വിപി അവന്യൂവില്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നു; ഫെബ്രുവരി 3ന് തുടക്കമാവും
Jan 14, 2023, 19:33 IST
കാസര്‍കോട്: (www.kasargodvartha.com) ഇന്‍ഡോ - അറബ് കള്‍ചറല്‍ സെന്ററും കൊച്ചിയിലെ ടൈം ആന്‍ഡ് ഫൈവും സംയുക്തമായി സംഘടിപ്പിക്കുന്ന എക്‌സ്‌പോ കേരള 2023 ഫെബ്രുവരി മൂന്ന് മുതല്‍ 19 വരെ കുമ്പള പെര്‍വാഡ് വിപി അവന്യൂവില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അക്വാ പെറ്റ്‌ഷോ, ഓടോ ഷോ, ഫ്ലവര്‍ ഷോ, കണ്‍സ്യൂമര്‍ ഫെയര്‍ അമ്യൂസ്‌മെന്റ് പാര്‍ക്, ഫുഡ് കോര്‍ട്, ഫാമിലി ഗെയിംസ്, മെഡികല്‍ എക്‌സിബിഷന്‍, സെമിനാറുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ നടക്കും.
കൂടാതെ എല്ലാ ദിവസവും ദൃശ്യരംഗത്തെ പ്രശസ്ത കലാകാരന്മാരുടെ ഗാന, നൃത്ത, ഹാസ്യ പരിപാടികള്‍ മെഗാഷോയായി സംഘടിപ്പിക്കും. പ്രദേശത്തെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാപ്പിളപ്പാട്ട്, ഒപ്പന, നൃത്തം, ദഫ്മുട്ട്, കോല്‍ക്കളി, മത്സരങ്ങളും ഇതോടൊപ്പം ഉള്‍പെടുത്തിയിട്ടുണ്ട്.
കുട്ടികള്‍ക്കായി ലിറ്റി ക്വീന്‍, ലിറ്റില്‍ കിംഗ് മത്സരവും, സ്ത്രീകള്‍ക്കായി പാചക മത്സരങ്ങളും സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9744155561 എന്ന നമ്പറില്‍ ബന്ധപ്പെടുക. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ അസീസ് അബ്ദുല്ല, കുമ്പള പഞ്ചായത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, ചീഫ് കോഡിനേറ്റര്‍ ആരിഫ് കളായ്, ജെനറല്‍ കണ്‍വീനര്‍ മസ്ഊദ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Kumbala, Kumbala: Expo will begin on February 3.
< !- START disable copy paste -->