city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടുംബശ്രീയുടെ പുതുവത്സര എത്നിക് ഫുഡ്കോർട്, ഉൽപന്ന പ്രദർശന വിപണന മേള വ്യാഴാഴ്ച മുതൽ നുള്ളിപ്പാടിയിൽ; വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾ ഒരുക്കും

കാസർകോട്: (www.kasargodvartha.com 29.12.2021) പുതുവത്സരത്തിനോട് അനുബന്ധിച്ച് കുടുംബശ്രീയുടെ പുതുവത്സരമേള, എത്നിക് ഫുഡ്കോർട്, ഉൽപന്ന പ്രദർശന വിപണന മേള എന്നിവ 2021 ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ കാസർകോട് നുള്ളിപ്പാടിയിൽ വെച്ച് നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാദിവസവും രാവിലെ 11 മണി മുതൽ രാത്രി 10 മണിവരെ നടക്കുന്ന മേളയിൽ വിവിധ കലാവിരുന്നുകളാണ് പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
 
കുടുംബശ്രീയുടെ പുതുവത്സര എത്നിക് ഫുഡ്കോർട്, ഉൽപന്ന പ്രദർശന വിപണന മേള വ്യാഴാഴ്ച മുതൽ നുള്ളിപ്പാടിയിൽ; വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾ ഒരുക്കും

കുടുംബശ്രീ വൈദഗ്ധ്യപരിശീലനം നേടിയ ഭക്ഷ്യ ഉൽപാദന സംരംഭകരുടെ. വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾ പൊതുജനങ്ങളെ പരിചയപെടുത്തുവാനും രുചിവൈവിധ്യങ്ങൾ പകർന്നു നൽകുവാനും

വേണ്ടി സംഘടിപ്പിക്കുന്ന മേളയിൽ കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന ഉൽപന്ന പ്രദർശന വിപണന സ്റ്റാളുകളും ഒരുക്കും. എത്നിക് ഫുഡ്കോർടാട്ടാണ് മേളയുടെ മുഖ്യാകർഷണം. ട്രൈബൽ മേഖലയിലെ തനത് ഭക്ഷണ വിഭവങ്ങൾ ലഭ്യമാക്കും.

ഒറോട്ടി, മീൻ പുളിയില ഫ്രൈ, ബീഫ് പള്ളിക്കൂട്ട്, ചികെൻ പള്ളിക്കൂട്ട്, ചികെൻ ഡൈനാമിക്, ബീഫ് കുമ്പൻ കൂട്ട്, കോഴി പെരളൻ, പായസം, എത്നിക് കാപ്പി, കാച്ചിൽ, കപ്പ, ചേമ്പ്, നര, മുളക് ചമ്മന്തി, നാടൻ കോഴിക്കറി, കാസർകോടൻ പുതിയാപ്ല (ചികെൻ വിഭവം) എന്നിവ മേളയിൽ ശ്രദ്ധേയമാകും.

വിളംബര ഘോഷയാത്ര ഡിസംബർ 30 ന് വൈകിട്ട് നാല്‌ മണിക്ക് കാസർകോട് നഗരസഭ പരിസരത്ത് നിന്നും ആരംഭിച്ച് ഭക്ഷ്യമേള മൈതാനിയിൽ സമാപിക്കും. അഞ്ച് മണിക്ക് നുളളിപ്പാടിയിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്‌ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ അഡ്വ. എം വി മുനീർ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ മിഷൻ കോർഡിനേറ്റർ സുരേന്ദ്രൻ ടി ടി എന്നിവർ മുഖ്യാതിഥികളായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, അസി. കോര്‍ഡിനേറ്റര്‍ സി എച് ഇഖ്ബാല്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ തതിലേഷ് തമ്പാന്‍, എം രേഷ്മ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, Kudumbasree, New year, Sale, Food, Top-Headlines, Programme, Press meet, Video, Kudumbasree Exhibition will be held in connection with New Year.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia