city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Flight | കുട്ടികള്‍ക്കായി വിമാനയാത്ര ഒരുക്കി കുടുംബശ്രീ സിഡിഎസ്; ഫെബ്രുവരി 8ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറക്കും; മുഖ്യമന്ത്രി അടക്കമുള്ളവരെ സന്ദര്‍ശിക്കും

കാസര്‍കോട്: (www.kasargodvartha.com) 'ആകാശത്തൊരു കുട്ടിയാത്ര' എന്ന പേരില്‍ ബാലസഭ അംഗങ്ങള്‍ക്ക് വേണ്ടി കുടുംബശ്രീ സിഡിഎസ് ഒരുക്കുന്ന വിമാനയാത്ര ഫെബ്രുവരി എട്ടിന് നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാലസഭാംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയും പരീക്ഷ നടത്തി അതില്‍ വിജയികളായവരെ യാത്രയ്ക്കായി തെരഞ്ഞെടുക്കുകയുമായിരുന്നു.
                  
Flight | കുട്ടികള്‍ക്കായി വിമാനയാത്ര ഒരുക്കി കുടുംബശ്രീ സിഡിഎസ്; ഫെബ്രുവരി 8ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറക്കും; മുഖ്യമന്ത്രി അടക്കമുള്ളവരെ സന്ദര്‍ശിക്കും

26 അപേക്ഷകളാണ് ലഭിച്ചത്. 21 പേര്‍ പങ്കെടുത്ത എഴുത്ത് പരീക്ഷയിലെ മാര്‍കിന്റെ അടിസ്ഥാനത്തില്‍ ആറ് കുട്ടികളെയും സംവരണ അടിസ്ഥാനത്തില്‍ അഞ്ച് കുട്ടികളെയും തെരഞ്ഞെടുത്തു. ഫെബ്രുവരി എട്ടിന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെയാകും വിമാനയാത്ര. ഒമ്പതിന് സെക്രടറിയേറ്റ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, കുടുബശ്രീ ഇഡി എന്നിവരെ കണ്ട് ബാലസഭ കുട്ടികള്‍ തയ്യാറാക്കിയ ഭാവി പ്രവര്‍ത്തന റിപോര്‍ട് കൈമാറും.
         
Flight | കുട്ടികള്‍ക്കായി വിമാനയാത്ര ഒരുക്കി കുടുംബശ്രീ സിഡിഎസ്; ഫെബ്രുവരി 8ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറക്കും; മുഖ്യമന്ത്രി അടക്കമുള്ളവരെ സന്ദര്‍ശിക്കും

വിമാനയാത്രയ്ക്കുള്ള തുക പൂര്‍ണമായും സംഭാവനയായാണ് സിഡിഎസ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് താമസ സൗകര്യം ഒരുക്കിയത് കെ എസ് ഇ ബി എംപ്ലോയീസ് യൂണിയന്റെ സഹായത്താലാണ്. വിശ്രുത് പ്രഭാകരന്‍, കെ കൃഷ്‌ണേന്തു, സി കെ പി സനിത്ത്, വിമായ, കെ ആര്‍ ശിവരാജ്, ആദിത്യ സത്യന്‍, ടി പ്രജ്വല്‍, ബി ശിവകൃഷ്ണ, വിധു വിജയ്, ഹൃഷികേഷ്, ദീക്ഷ എന്നിവരടങ്ങുന്ന 11 കുട്ടികളാണ് വിമാനയാത്രയുടെ ഭാഗമാകുന്നത്. എട്ടിന് രാവിലെ 10 മണിക്ക് മുളിയാര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് പി വി മിനി യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും.
          
Flight | കുട്ടികള്‍ക്കായി വിമാനയാത്ര ഒരുക്കി കുടുംബശ്രീ സിഡിഎസ്; ഫെബ്രുവരി 8ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറക്കും; മുഖ്യമന്ത്രി അടക്കമുള്ളവരെ സന്ദര്‍ശിക്കും

വാര്‍ത്താസമ്മേളനത്തില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഖൈറുന്നീസ, പ്രകാശ് പാലായി, പി വിശ്രുത് പ്രഭാകരന്‍, കെ കൃഷ്‌ണേന്തു, സി കെ പി സനിത്ത്, വി മായ, കെ ആര്‍ ശിവരാജ്, ആദിത്യ സത്യന്‍, ടി പ്രജ്വല്‍, ബി ശിവകൃഷ്ണ, വിധു വിജയ്, ഹൃഷികേഷ്, ദീക്ഷ, സത്യാവതി, പിഎസ് സകീന, ഗീതു പി എന്നിവര്‍ സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Video, Press Meet, Travel, Flight, Kudumbasree, Kudumbashree CDS arranged flight journey for children.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia