city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Campaigning | ലഹരിക്കെതിരെ ഊര്‍ജിത പ്രചാരണവുമായി കുടുംബശ്രീ രംഗത്ത്; 'സുരക്ഷാശ്രീ' ക്യാംപയിന് ഓണനാളില്‍ തുടക്കമാവും; വിവിധ പദ്ധതികള്‍

കാസര്‍കോട്: (www.kasargodvartha.com) സുരക്ഷിത ബാല്യം, സുരക്ഷിത കൗമാരം, സംതൃപ്ത കുടുംബം തുടങ്ങിയ സന്ദേശമുണര്‍ത്തി മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കുടുംബശ്രീ 'സുരക്ഷാശ്രീ' എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാംപയിന്‍ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'സുരക്ഷാശ്രീ' പ്രചാരണത്തിന് ഓണക്കാലത്ത് തുടക്കമാകും.
                            
Campaigning | ലഹരിക്കെതിരെ ഊര്‍ജിത പ്രചാരണവുമായി കുടുംബശ്രീ രംഗത്ത്; 'സുരക്ഷാശ്രീ' ക്യാംപയിന് ഓണനാളില്‍ തുടക്കമാവും; വിവിധ പദ്ധതികള്‍

കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമാക്കി വര്‍ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ സ്ത്രീ സമൂഹത്തെ അണിനിരത്തിയാണ് സുരക്ഷാശ്രീ പ്രതിരോധ കവചം തീര്‍ക്കുക. ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, ഗൃഹസന്ദര്‍ശനം, കൗണ്‍സിലിങ്, സാംസ്‌കാരിക മതില്‍, തെരുവ് നാടകങ്ങള്‍, ഷോര്‍ട് ഫിലിം മത്സരങ്ങള്‍, ലഹരി വിരുദ്ധ സുരക്ഷാ സേന തുടങ്ങി വൈവിധ്യങ്ങളായ പദ്ധതികളാണ് സുരക്ഷാശ്രീ വഴി നടപ്പാക്കുക.

ഉത്രാടം, ഓണം നാളുകളില്‍ എല്ലാ വീടുകളിലും കുട്ടികളും രക്ഷിതാക്കളും ഉള്‍പെടെയുള്ളവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് പദ്ധതിക്ക് തുടക്കം കുറിക്കും. സിഡിഎസുകള്‍ മുഖേന ഇതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തും. നാശത്തിലേക്ക് വഴി തെറ്റിക്കുന്ന മഹാ വിപത്തിനെതിരെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ക്യാംപയിനില്‍ അണിനിരക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.


വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടിടി സുരേന്ദ്രന്‍, പ്രകാശന്‍ പാലായി, ഇഖ്ബാല്‍ സി എച്, തതിലേഷ് തമ്പാന്‍, നിധിഷ, ഷൈജ എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Kudumbasree, Video, Press Meet, Drugs, Kudumbashree campaigning, Kudumbashree campaigning against drug addiction.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia