മോഹന്‍ലാലും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച നാടോടിക്കാറ്റില്‍ പശുവളര്‍ത്തല്‍ നഷ്ടക്കച്ചവടമാണെന്ന് ചിത്രീകരിച്ചത് പുഷ്പ മുരളിയുടെ കാര്യത്തില്‍ ഒട്ടും ശരിയല്ല; ക്ഷീര വികസന സഹകാരി അവാര്‍ഡ് ലഭിച്ച പുഷ്പയ്ക്ക് പറയാനുള്ളത് കുടുംബത്തിന് താങ്ങായി മാറിയതിന്റെ കഥ, വൈറ്റ്കോളര്‍ ജോലിക്ക് കാത്ത് നില്‍ക്കാതെ യുവതി-യുവാക്കള്‍ നല്ല വരുമാനം ഉണ്ടാക്കാവുന്ന മേഖല തിരഞ്ഞെടുക്കണമെന്നും ഉപദേശം
Mar 7, 2020, 12:39 IST
ചട്ടംഞ്ചാല്‍: (www.kasargodvartha.com 06.03.2020) എടാ ദാസാ എന്താടാ ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാതിരുന്നത് - നാടോടിക്കാറ്റ് എന്ന സിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച രംഗമാണിത്. എന്നാല്‍ എട്ടു വര്‍ഷം മുമ്പ് തോന്നിയ ഇതേ ബുദ്ധി പുഷ്പ മുരളി എന്ന യുവസംരംഭകയെ കൊണ്ടു ചെന്നെത്തിച്ചത് പുരസ്കാര നിറവിലാണ്. പശുവളര്‍ത്തല്‍ നഷ്ടവും പരിഹാസ്യവുമാണെന്ന് കരുതുന്നവര്‍ക്ക് മുന്നില്‍ ചരിത്രം തിരുത്തുകയാണ് പുഷ്പ മുരളി. ഈ വനിതാ ദിനത്തില്‍ പുഷ്പയുടെ വിജയഗാഥയാണ് കാസര്‍കോട് വാര്‍ത്ത അവതരിപ്പിക്കുന്നത്.
ഈ വര്‍ഷം ക്ഷീരവികസന വകുപ്പ് ഏര്‍പ്പെടുത്തിയ ജില്ലാതല ക്ഷീര സഹകാരി അവാര്‍ഡ് ചട്ടംഞ്ചാല്‍ കാവുംപള്ളത്തെ പുഷ്പ മുരളിയെ തേടിയെത്തി. കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല് അളന്ന് നല്‍കിയതിനാണ് പുഷ്പയ്ക്ക് അവാര്‍ഡ് ലഭിച്ചത്.
ചട്ടംഞ്ചാല്‍ ക്ഷീരോല്പാദന സഹകരണ സംഘത്തില്‍ ദിവസേന 35 ലിറ്റര്‍ വരെ പാലാണ് പുഷ്പ നല്കി വരുന്നത്. 2018/19 കാലഘട്ടത്തില്‍ 8559 ലിറ്റര്‍ പാല് നല്‍കിയതിനാണ് പുരസ്കാരം. തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന സംസ്ഥാന ക്ഷീര സംഗമ സമാപന സമ്മേളനത്തില്‍ മന്ത്രി കെ രാജുവില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി.
എട്ട് വര്‍ഷത്തോളമായി പശു വളര്‍ത്തലിലൂടെ ജീവിതവിജയം നേടിയ പുഷ്പയ്ക്ക് ഇതിനെല്ലാം താങ്ങും തണലുമായി നിന്നത് ബിഎസ്എന്‍എല്ലില്‍ നിന്നും സ്വയം വിരമിച്ച ഭര്‍ത്താവ് മുരളിധരനാണ്. മുമ്പ് 15 പശുക്കളെ വരെ വളര്‍ത്തിയിരുന്നു. എന്നാല്‍ വീടിനു സമീപത്തുള്ളവര്‍ക്ക് പ്രയാസം ഉണ്ടാകുന്നതു കണക്കിലെടുത്ത് ഇപ്പോള്‍ മൂന്ന് കറവപ്പശുക്കളേയും രണ്ട് കിടാങ്ങളേയുമാണ് വളര്‍ത്തുന്നത്. കഠിനാധ്വാനമാണ് തങ്ങളുടെ വിജയത്തിന്റെ കാരണമെന്ന് പുഷ്പ മുരളി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വീടിന് ചേര്‍ന്ന് തന്നെയാണ് പശുത്തൊഴുത്ത്. ഇതിന് തൊട്ടുതാഴെ പശുക്കള്‍ക്ക് നല്‍കാനായി സ്വന്തമായി പുല്‍ക്കൃഷിയും നടത്തുന്നു. ഒപ്പം കോഴി- താറാവു കൃഷിയും ഉണ്ട്. മുമ്പും പുഷ്പയ്ക്ക് പശു വളര്‍ത്തലില്‍ അംഗീകാരം ലഭിച്ചിരുന്നു. കുടുംബശ്രീ മിഷന് വനിത ദിനത്തില്‍ പുഷ്പയെ ആദരിക്കുകയും ചെയ്തിരുന്നു.
ക്ഷീരസഹകാരി അവാര്‍ഡ് 20,000 രൂപയും, പ്രശസ്തി പത്രവും, ഫലകവുമാണ്. നേരത്തെ തൊഴുത്ത് നിര്‍മിക്കുന്നതിനും പശുക്കളെ വാങ്ങുന്നതിനും മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ധനസഹായം ലഭിച്ചതായും പുഷ്പ പറഞ്ഞു. മുന്‍ ക്ഷീര വികസന ഓഫീസര്‍ വീണ, ഇപ്പോഴത്തെ ഓഫീസര്‍ ശാലിനി എന്നിവരില്‍ നിന്നും ലഭിച്ച പിന്തുണയാണ് ജീവിത വിജയത്തിന് കൈത്താങ്ങായതെന്ന് പുഷ്പ പറഞ്ഞു. പരവനടുക്കം മൃഗസംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍ വിജി വിജയന്റെ സഹകരണവും താങ്ങായി.
സ്വന്തം അധ്വാനം കൊണ്ട് കാറും സ്കൂട്ടറും വാങ്ങാനായി. പശു പരിപാലനം തികച്ചും ശാസ്ത്രീയമായ രീതിയിലാണ് നടത്തുന്നതെന്നും പുഷ്പ പറഞ്ഞു. കൃത്യമായി പരിപാലിക്കുന്നതു കൊണ്ട് കാര്യമായ അസുഖങ്ങളോ മറ്റോ ഉണ്ടാകുന്നില്ല. ഏറ്റവും കൂടുതല്‍ പാല് ലഭിക്കുന്ന എച്ച് എഫ്, ജേഴ്സി ഇനത്തില്‍പ്പെട്ട പശുക്കളാണ് ഇവിടെയുള്ളത്. പുല്ലിനും കാലിത്തീറ്റയ്ക്കും വില കൂടുന്നതാണ് ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നമെന്ന് പുഷ്പ പറഞ്ഞു. അമ്മയും സഹോദരനും സഹോദര ഭാര്യയും നല്കുന്ന പിന്തുണയും തന്റെ നേട്ടത്തിന് സഹായകമായിട്ടുണ്ടെന്നും പുഷ്പ പറഞ്ഞു.
Keywords:
Chattanchal, news, Kerala, Award, House, cow, Video, Pushpa Murali, Ksheera Vikasana Sahakari Award winner Pushpa has to say about success < !- START disable copy paste -->