കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോയുടെ കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞ് കേരള പൊലീസിന്റെ ഫെയ്സ്ബുക് പോസ്റ്റ്
തിരുവനന്തപുരം: (www.kasargodvartha.com 21.12.2020) കുട്ടികളെ ഉപദ്രവിക്കുന്ന വൈറല്‍ വീഡിയോയുടെ കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞ് കേരള പൊലീസിന്റെ ഫെയ്സ്ബുക് പോസ്റ്റ്. അമ്മയെയും മക്കളെയും ക്രൂരമായും പൈശാചികവുമായും മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലാണ് മാരകായുധവുമായി അക്രമിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്രചരിച്ചതോടെയാണ് അക്രമിയെക്കുറിച്ചറിയാന് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ തേടിയത്.
ഫേയ്സ്ബുക് പേജില്‍ പങ്ക് വെച്ച പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പോസ്റ്റിട്ട് മണിക്കൂര്‍ കഴിഞ്ഞെങ്കിലും അക്രമിയെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വിവരം ലഭിക്കുന്നവര്‍ പൊലീസിന്റെ ഫെയ്സ്ബുക് പേജില്‍ അറിയിക്കണം.
Keywords: Kerala, Police, Social-Media, Child, Video, Father, News, Kasaragod, Top-Headlines, Child Abuse, Facebook Post, Kerala Police, Kerala Police Facebook post seeking more information on child abuse video.
< !- START disable copy paste -->