city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kinhanna Rai | കയ്യാര്‍ കിഞ്ഞണ്ണ റൈ സാംസ്‌കാരിക കന്നഡ പഠന കേന്ദ്രം ശിലാസ്ഥാപനം 23ന്; മന്ത്രി വി സുനില്‍കുമാര്‍ പങ്കെടുക്കും

കാസര്‍കോട്: (www.kasargodvartha.com) കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ സ്മരണയ്ക്കായി പണിയുന്ന സാംസ്‌കാരിക കന്നഡ പഠന ഭവനത്തിന്റെ ശിലാസ്ഥാപനം മാര്‍ച് 23ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബത്തേരി കല്ലക്കളയയില്‍ രാവിലെ 11ന് കര്‍ണാടക മന്ത്രി വി സുനില്‍കുമാറാണ് ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്. തുടര്‍ന്ന് ബദിയടുക്ക ഗുരുസദനയില്‍ നടക്കുന്ന പൊതുപരിപാടി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കര്‍ണാടക അതിര്‍ത്തി വികസന വകുപ്പ് പ്രസിഡന്റ് സോമശേഖര്‍ അധ്യക്ഷനാവും.
            
Kinhanna Rai | കയ്യാര്‍ കിഞ്ഞണ്ണ റൈ സാംസ്‌കാരിക കന്നഡ പഠന കേന്ദ്രം ശിലാസ്ഥാപനം 23ന്; മന്ത്രി വി സുനില്‍കുമാര്‍ പങ്കെടുക്കും

കര്‍ണാടക സര്‍കാര്‍ അനുവദിച്ച രണ്ട് കോടി രൂപ ചിലവഴിച്ച് കവിയുടെ കുടുംബം വിട്ടു നല്‍കുന്ന 30 സെന്റ് സ്ഥലത്താണ് സ്മാരകം നിര്‍മിക്കുന്നതെന്നും കെട്ടിട നിര്‍മാണത്തിനായി കര്‍ണാടക അതിര്‍ത്തി വികസന വകുപ്പ് രണ്ട് ഗഡുക്കളായി അനുവദിച്ച 1.1 കോടി ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതെന്നും കവിതാ കുടീര സെക്രടറി പ്രസന്ന റൈ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ രാധാകൃഷ്ണ ഉളിയത്തടുക്ക, അഖിലേഷ് നാഗുമുഖം, കെഎ യശോദ, പി ഗണേഷ് പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
            
Kinhanna Rai | കയ്യാര്‍ കിഞ്ഞണ്ണ റൈ സാംസ്‌കാരിക കന്നഡ പഠന കേന്ദ്രം ശിലാസ്ഥാപനം 23ന്; മന്ത്രി വി സുനില്‍കുമാര്‍ പങ്കെടുക്കും


Keywords: News, Kerala, Kasaragod, Top-Headlines, Press Meet, Video, Programme, Kayyar Kinhanna Rai, Kayyar Kinhanna Rai Cultural Kannada Learning House Foundation Stone Laying on 23rd.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia