city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആഹ്ലാദം അലതല്ലി; കാസര്‍കോട് കെല്‍ ഇഎംഎല്‍ മുഖ്യമന്ത്രി നാടിന് സമര്‍പിച്ചു; പൊതുമേഖലാ സ്ഥാപനങ്ങളെ സർകാർ സംരക്ഷിക്കുകയും കൂടുതൽ ഉയരത്തിലേക്ക് കൊണ്ടു പോവുകയും ചെയ്യുമെന്ന് പിണറായി വിജയൻ

കാസര്‍കോട്: (www.kasargodvartha.com 01.04.2022) ബദ്രടുക്കയിലെ കെല്‍ ഇഎംഎല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും കൂടുതൽ ഉയരത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയാണ് സംസ്ഥാന സർകാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്തി പറഞ്ഞു. ഈ നിലപാടിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കഴിഞ്ഞ ബജറ്റ്. വ്യവസായ സ്ഥാപനങ്ങളുടെ പുനരുജീവനത്തിന് അഞ്ചിന പരിപാടി ബജറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ടെക്സ്റ്റൈൽ സ് ഉൾപെടെയുള്ള വ്യവസായ മേഖലയെ ഒറ്റത്തവണ മൂലധനസഹായം നൽകി സംരക്ഷിക്കുകയും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
  
ആഹ്ലാദം അലതല്ലി; കാസര്‍കോട് കെല്‍ ഇഎംഎല്‍ മുഖ്യമന്ത്രി നാടിന് സമര്‍പിച്ചു; പൊതുമേഖലാ സ്ഥാപനങ്ങളെ സർകാർ സംരക്ഷിക്കുകയും കൂടുതൽ ഉയരത്തിലേക്ക് കൊണ്ടു പോവുകയും ചെയ്യുമെന്ന് പിണറായി വിജയൻ

വിറ്റഴിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതിനാണ് സംസ്ഥാന സർകാർ പരിശ്രമിക്കുന്നത്. സംസ്ഥാനത്ത് സംസ്ഥാന സർകാർ ഭൂമി ഏറ്റെടുത്ത് ആരംഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കുന്നതിനുപകരം സംസ്ഥാനസർകാരിനെ ഏൽപിക്കണമെന്നതാണ് നിലപാട്. നല്ല നിലയിൽ നടന്ന എച്ച് എംഎലിനെ വിൽക്കാൻ കേന്ദ്ര സർകാർ തീരുമാനിച്ചപ്പോൾ പരസ്യ ലേലത്തിൽ പങ്കെടുത്താണ് സംസ്ഥാന സർകാർ ഏറ്റെടുത്തത്. ഏതാനും നാളുകൾക്കകം അത് പ്രവർത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ ആ ദിവസവും വന്നിരിക്കുകയാണ് എന്ന ആമുഖത്തോടെയാണ് കെൽ ഇഎംഎൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

വ്യവസായ-നിയമ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അശ്റഫ് എംഎൽഎ, അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, എം രാജഗോപാലൻ എംഎൽഎ, ജില്ലാ പഞ്ചായത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ, മുൻ എം പി പി കരുണാകരൻ, വ്യവസായ വകുപ്പ് പ്രിൻസിപൽ സെക്രടറി എപിഎം മുഹമ്മദ് അനീശ്, മറ്റു ജനപ്രതിനിധികൾ, ട്രേഡ് യൂനിയൻ പ്രതിനിധികൾ 'തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയുടെ വ്യാവസായിക വളര്‍ച ലക്ഷ്യം വെച്ചാണ് 1990-ല്‍ കേരള സര്‍കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രികല്‍ ആന്‍ഡ് അലൈഡ് എൻജിനീയറിംഗ് കംപനിയുടെ ഒരു യൂനിറ്റ് കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍ സ്ഥാപിച്ചത്. 2011 ല്‍ കൂടുതല്‍ വിപണി ലക്ഷ്യം വെച്ച് ഭെലിന്റെയും കേരള സര്‍കാരിന്റെയും 51 :49 ഓഹരി അനുപാതത്തില്‍ ഭെല്‍ - ഇഎം എല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാക്കി മാറ്റി. എന്നാൽ പിന്നീട് കംപനി നഷ്ടത്തിലേക്ക് പോകുകയും അടച്ചുപൂട്ടലിലേക്ക് നീങ്ങുകയും ചെയ്തു.



തുടര്‍ന്ന് 51% ഓഹരികള്‍ കേരള സര്‍കാര്‍ ഏറ്റെടുത്തുകൊണ്ട് കംപനിയെ പൂര്‍ണമായും സംസ്ഥാന പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ തിരുമാനിച്ചു. ഭെലിന്റെ 51 ശതമാനം ഓഹരികള്‍ ഒരു രൂപ വിലയില്‍ ഏറ്റെടുത്ത് ഈ യൂനിറ്റിനെ കെല്‍ ഇലക്ട്രികല്‍ മെഷീന്‍സ് ലിമിറ്റഡ് എന്ന് പുനര്‍നാമകരണം നടത്തി.

കേരളസര്‍കാര്‍ 77 കോടി രൂപയുടെ പുനരുദ്ധാരണ പാകേജ് ഉപയോഗിച്ച് 2020 മാര്‍ച് 31 വരെയുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളകുടിശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കുവാനും അതിനുശേഷം കോവിഡ് കാലത്ത് ഒരു പാകേജിന്റെ അടിസ്ഥാനത്തില്‍ ബാക്കി നിശ്ചിത ശതമാനത്തില്‍ തുക കൊടുക്കുവാനും ഗ്രാറ്റിയുവിറ്റി, പിഎഫ്, അനുവദിക്കാനും മുന്‍ഗണനാ ക്രമത്തില്‍ തന്നെ നടപടികള്‍ സ്വീകരിച്ചു.

Video uploading.....

Keywords:  Kasaragod, Kerala, News, Development Project, Pinarayi-Vijayan, Minister, MLA, MP, Rajmohan Unnithan, N.A.Nellikunnu, Government, Kasargode Kell EML inaugurated by Chief Minister.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia