city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കല്‍ കോട്ടയുടെ പാര്‍ശ്വഭിത്തി തകര്‍ന്നതിനു പിന്നാലെ 600 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്ര സ്മാരകമായി സംരക്ഷിക്കേണ്ട കാസര്‍കോട് കോട്ടയുടെ പാര്‍ശ്വ ഭിത്തിയും കനത്ത മഴയില്‍ തകര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com 22.08.2019) 600 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്ര സ്മാരകമായി സംരക്ഷിക്കേണ്ട കാസര്‍കോട് കോട്ടയുടെ പാര്‍ശ്വ ഭിത്തി കനത്ത മഴയില്‍ തകര്‍ന്നു. മൂന്നു ദിവസമായി കോട്ടയുടെ പാര്‍ശ്വ ഭിത്തിയിലെ കല്ലുകള്‍ ഇളകി വരികയായിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച രാവിലെ പാര്‍ശ്വ ഭിത്തിയുടെ ഒരു ഭാഗം തകര്‍ന്നത്.

അടുത്ത കാലത്തു കാസര്‍കോട് കോട്ട വ്യാജ രേഖ ഉണ്ടാക്കി കൈക്കലാക്കാന്‍ ചില സ്വകാര്യ വ്യക്തികള്‍ ശ്രമം നടത്തിയിരുന്നു. ഇത് വന്‍ വിവാദമായതോടെ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കാസര്‍കോട് വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അന്വേഷണം ഇപ്പോഴും എങ്ങും എത്തിയിട്ടില്ല. നേരത്തെ സംസ്ഥാന ആര്‍ക്കിയോളജി വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ 23 ലക്ഷം രൂപ ചെലവില്‍ കോട്ട നവീകരണത്തിനായി നടപടി ഉണ്ടായിരുന്നെങ്കിലും ഇതിനായി ഇറക്കിയ 8,000 ത്തോളം കല്ലുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

 ബേക്കല്‍ കോട്ടയുടെ പാര്‍ശ്വഭിത്തി തകര്‍ന്നതിനു പിന്നാലെ 600 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്ര സ്മാരകമായി സംരക്ഷിക്കേണ്ട കാസര്‍കോട് കോട്ടയുടെ പാര്‍ശ്വ ഭിത്തിയും കനത്ത മഴയില്‍ തകര്‍ന്നു

കോട്ട സംരക്ഷണത്തിന് നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് ജീര്‍ണാവസ്ഥയിലായിരുന്ന കോട്ടയുടെ പാര്‍ശ്വ ഭിത്തി ഇപ്പോള്‍ മഴയില്‍ തകര്‍ന്നതെന്ന് നാട്ടുകാരും പരിസര വാസികളും പറയുന്നു. വലിയ രീതിയില്‍ വികസിപ്പിച്ചാല്‍ ടൂറിസം മേഖലയിലും കാസര്‍കോട് കോട്ടയ്ക്ക് നിര്‍ണായക സ്ഥാനം ലഭിക്കും.

കാസര്‍കോട് നഗരത്തില്‍ നിന്നും ഫോര്‍ട്ടു റോഡ് വഴി കോട്ടയിലേക്ക് റോഡുണ്ടെങ്കിലും കോട്ടയെവിടെയെന്ന് തൊട്ടടുത്തുള്ളവര്‍ക്കുപോലും അറിയാത്ത അവസ്ഥയാണ്. കാടുപിടിച്ചുകിടക്കുന്ന നിരീക്ഷണഗോപുരവും കൊത്തളങ്ങളും കുളവുമാണ് കോട്ടക്കുള്ളിലുള്ളത്. സമീപം ആഞ്ജനേയ ക്ഷേത്രവുമുണ്ട്. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കായി വര്‍ഷത്തിലൊരിക്കല്‍ കോട്ടയും പരിസരവും വൃത്തിയാക്കുമ്പോഴാണ് നിരീക്ഷണഗോപുരം പോലും വ്യക്തമായി കാണുന്നത്.

കാസര്‍കോട് കോട്ട പുരാവസ്തു വകുപ്പ് ഏറ്റെടുത്തെങ്കിലും കോട്ടയും അതിനോടു ചേര്‍ന്ന നാല് ഏക്കര്‍ 80 സെന്റ് സ്ഥലവും ചിലര്‍ കൈക്കലാക്കാന്‍ ശ്രമിച്ചതാണ് നേരത്തെ വിവാദമായത്. നവീകരണം നടത്തി ഇനിയെങ്കിലും കോട്ട സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കാലവര്‍ഷത്തിനിടയില്‍ രണ്ടാഴ്ച മുമ്പ് ബേക്കല്‍ കോട്ടയുടെ നിരീക്ഷണ ഗോപുരത്തിന്റെ പാര്‍ശ്വ ഭിത്തിയും സമീപത്തെ ടൂറിസ്റ്റ് ബംഗ്ലാവിന്റെ മേല്‍ക്കൂരയും തകര്‍ന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, kasaragod, Kerala, Tourism, District, case, Road, Kasargod fort's side wall collapsed during heavy rain

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia