city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂര്‍ സര്‍വകലാശാല കലോത്സവം: പയ്യന്നൂര്‍ കോളജ് മുന്നില്‍

പടന്നക്കാട്: (www.kasargodvartha.com 06.02.2019) കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ നടന്നുവരുന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ആദ്യദിനം അവസാനിച്ചപ്പോള്‍ 58 പോയിന്റുമായി പയ്യന്നൂര്‍ കോളജ് മുന്നിട്ടുനില്‍ക്കുന്നു. 44 ഇനങ്ങളിലായാണ് ബുധനാഴ്ച മത്സരങ്ങള്‍ നടന്നത്. ഇതില്‍ 15 ഇനങ്ങളുടെ ഫലങ്ങള്‍ പുറത്തുവന്നപ്പോഴാണ് പയ്യന്നൂര്‍ കോളജ് മുന്നിട്ടുനില്‍ക്കുന്നത്.

34 പോയിന്റുമായി കണ്ണൂര്‍ എസ് എന്‍ കോളജ് രണ്ടാം സ്ഥാനത്തും 28 പോയിന്റുമായി തലശ്ശേരി ബ്രണ്ണന്‍ കോളജ് മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്ത് 26 പോയിന്റുമായി ആതിഥേയരായ നെഹ്‌റു കോളജും തുടരുന്നു.
കണ്ണൂര്‍ സര്‍വകലാശാല കലോത്സവം: പയ്യന്നൂര്‍ കോളജ് മുന്നില്‍

ബുധനാഴ്ച നടന്ന വിവിധ മത്സരയിനങ്ങളിലെ ഫലങ്ങള്‍:

പ്രസംഗം കന്നട
ഒന്നാം സ്ഥാനം: കാര്‍ത്തിക് പി കെ (ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളജ് മഞ്ചേശ്വരം), രണ്ടാം സ്ഥാനം: ഹേമലത. കെ (കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചര്‍ എജുക്കേഷന്‍ സെന്റര്‍ കാസര്‍കോട്).

കമ്പ്യൂട്ടര്‍ ഡിസൈനിംഗ്
ഒന്നാം സ്ഥാനം: ശ്രീകാന്ത് എസ് എന്‍ (പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് കോളജ് മുന്നാട്), രണ്ടാം സ്ഥാനം: കെ ടി ഡെന്നി (ഡോണ്‍ ബോസ്‌കോ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, അങ്ങാടിക്കടവ്).

പദ്യം ചൊല്ലല്‍ കന്നട
ഒന്നാം സ്ഥാനം: ഭാഗ്യശ്രീ കെ എസ് (ഗവ. കോളജ് കാസര്‍കോട്), രണ്ടാം സ്ഥാനം: നിവേദ് കെ (ഗവ. ബ്രണ്ണന്‍ കോളേജ് തലശ്ശേരി).

പദ്യം ചൊല്ലല്‍ ഇംഗ്ലീഷ്
ഒന്നാം സ്ഥാനം: നിക്‌സണ്‍ ജോസഫ് (എസ് എന്‍ കോളജ് കണ്ണൂര്‍), രണ്ടാം സ്ഥാനം: നിദ ഫാത്തിമ കെ പി (സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ടെക്‌നിക്കല്‍ സ്റ്റഡീസ്, കരിമ്പം).

ഓയില്‍ പെയിന്റിംഗ്:
ഒന്നാം സ്ഥാനം: കിരണ്‍ ദാസ് കെ (നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, കാഞ്ഞങ്ങാട്), രണ്ടാം സ്ഥാനം: വിഷ്ണു കെ ടി (ഡോ. അംബേദ്ക്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, പെരിയ).

സാഹിത്യോത്സവം, സംഗീതോത്സവം, ചിത്രോത്സവം, ദൃശ്യനാടകോത്സവം തുടങ്ങി 120 മത്സര ഇനങ്ങളിലായി കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ 120 കോളജുകളില്‍ നിന്നുള്ള നാലായിരത്തോളം കലാപ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരക്കും. ഏഴ് വേദികളിലാണ് മത്സരം നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Video, Padanna, Kalolsavam, Kasaragod, News, Top-Headlines, College, Kannur University Kalotsavam; lead for Payyannur college

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia