city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് ഇത്തവണയും ആധിപത്യം; കെ എസ് യു- എം എസ് എഫ് സഖ്യത്തിനും നേട്ടം, ചരിത്രവിജയം നേടിയതായി എബിവിപി

കാസര്‍കോട്:  (www.kasargodvartha.com 31.08.2018)  കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ കോളേജുകളില്‍ എസ് എഫ് ഐക്ക് ഇത്തവണയും ആധിപത്യം. സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 22 കോളജുകളില്‍ 16 ഉം പിടിച്ചെടുത്തതായി എസ് എഫ് ഐ അവകാശപ്പെട്ടു. ഒരു കോളജ് നിലനിര്‍ത്തുകയും മറ്റ് മൂന്ന് കോളജുകള്‍ പിടിച്ചെടുക്കുകയും ചെയ്തതായി എ ബി വി പി അവകാശപ്പെട്ടു. കെ എസ് യു- എം എസ് എഫ് സഖ്യം രണ്ട് കോളജുകളില്‍ ഭരണം നേടി.
കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് ഇത്തവണയും ആധിപത്യം; കെ എസ് യു- എം എസ് എഫ് സഖ്യത്തിനും നേട്ടം, ചരിത്രവിജയം നേടിയതായി എബിവിപി

22 ല്‍ 16 കോളജുകളും പിടിച്ചടക്കി എസ് എഫ് ഐ തരംഗം

കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ജില്ലയിലാകെ എസ് എഫ് ഐ തരംഗമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 22 കോളേജില്‍ 16 യൂണിയന്‍ ഭരണം എസ് എഫ് ഐക്ക് ലഭിച്ചു. വെള്ളിയാഴ്ച 16 കോളേജില്‍ ആണ് തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 10 കോളേജിലും എസ് എഫ് ഐ ജയിച്ചു. നേരത്തെ ആറു കോളേജുകളില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സമരോല്‍സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാര്‍ത്ഥിത്വം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ് എഫ് ഐ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ചീമേനി ഐ എച്ച് ആര്‍ ഡി, ഇ കെ നായനാര്‍ സ്മാരക ഗവ. കോളേജ് എളേരിത്തട്ട്, കിനാനൂര്‍ കരിന്തളം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ഡോ. പി കെ രാജന്‍ മെമ്മോറിയല്‍ ക്യാമ്പസ് പാലാത്തടം, മടിക്കൈ മോഡല്‍ കോളേജ്, കാലിച്ചാനടുക്കം എസ് എന്‍ ഡി പി എന്നിവടങ്ങളില്‍ ആണ് മുഴുവന്‍ സീറ്റിലും എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടത്.

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് കോളേജ് കെ എസ് യു വില്‍ നിന്നും എസ് എഫ് ഐ തിരിച്ചു പിടിച്ചു. തിരഞ്ഞെടുപ്പ് നടന്ന കാഞ്ഞങ്ങാട് നെഹ്റു, പടന്നക്കാട് സി കെ നായര്‍ ആര്‍ട്‌സ് ആന്‍ഡ് മാനേജ്മന്റ്, നീലേശ്വരം സനാതന, രാജപുരം സെന്റ് പയസ്, പെരിയ അംബേദ്കര്‍, പെരിയ എസ് എന്‍ കോളേജ്, മുന്നാട് പീപ്പിള്‍സ്, ഉദുമ ഗവ. കോളേജ്, ബജ ആര്‍ട്‌സ് കോളേജ് എന്നിവടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ സാരഥികള്‍ വിജയിച്ചതായും സംഘടനാ നേതാക്കള്‍ പറഞ്ഞു. 24 ല്‍ 18 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരും എസ് എഫ് ഐ യുടെതാണ്.

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് ഇത്തവണയും ആധിപത്യം; കെ എസ് യു- എം എസ് എഫ് സഖ്യത്തിനും നേട്ടം, ചരിത്രവിജയം നേടിയതായി എബിവിപി

കെ എസ് യു - എം എസ് എഫ് കാസര്‍കോട് ഗവ. കോളജ് പിടിച്ചെടുത്തു, പടന്ന ഷറഫ് കോളജിലും മുഴുവന്‍ സീറ്റും സഖ്യത്തിന്

കാസര്‍കോട്: വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐയില്‍ നിന്നും കെ എസ് യു - എം എസ് എഫ് കാസര്‍കോട് ഗവ. കോളജ് പിടിച്ചെടുത്തു. പടന്ന ഷറഫ് കോളജിലും മുഴുവന്‍ സീറ്റും സഖ്യത്തിന് ലഭിച്ചു. ഒമ്പത് മേജര്‍ സീറ്റുകളും സ്വന്തമാക്കിയാണ് എം.എസ്.എഫ്- കെ.എസ്.യു സഖ്യം ഗവ. കോളജില്‍ വിജയക്കൊടി പാറിച്ചത്. കെ.വി ഷുഹൈബ് (ചെയര്‍മാന്‍), വിഷ്ണവി (വൈസ് ചെയര്‍), ഹരിഷാന്ത് (സെക്രട്ടറി), ദിവ്യശ്രീ (ജോ സെക്രട്ടറി), അഹമ്മദ് അനസ് (യുയുസി), അബ്ദുല്‍ ദാനിഷ് (ഫൈന്‍ ആര്‍ട് സെക്രട്ടറി), കെ. ശിഹാബുദ്ദീന്‍ (എഡിറ്റര്‍), ഷബീബ് ഇര്‍ഫാന്‍ (സ്പോര്‍ട്സ് ക്യാപ്റ്റന്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

പടന്ന ഷറഫ് കോളജില്‍ മുഴുവന്‍ സീറ്റുകളിലും എംഎസ്എഫ് കെഎസ് യു സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. മുഹമ്മദ് ഷാരിഖ് (ചെയര്‍മാന്‍), എസ്.സി ഇസ്ഹാഖ് (സെക്രട്ടറി), ടികെ ബിലാല്‍ (യുയുസി) എന്നിവര്‍ തെരഞ്ഞെടക്കപ്പെട്ടു.

എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തിനും, എ.ബി.വി.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ തിരിച്ചടിയാണ് കെ.എസ്.യു- എം.എസ്.എഫ് സഖ്യത്തിന്റെ ഉജ്വല വിജയമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫ് അഭിപ്രായപ്പെട്ടു. തെരെഞ്ഞെടുപ്പില്‍ കെ.എസ്.യു ന് മികച്ച നേട്ടമാണ് കരസ്ഥമാക്കാന്‍ കഴിഞ്ഞത്.

ചെറുപനത്തടി സെന്റ്.മേരീസ് കോളേജില്‍ ചെയര്‍മാനും യു.യു.സിയും ഉള്‍പ്പെടെ നാല് മേജര്‍ സീറ്റും മൂന്ന് മൈനര്‍ സീറ്റും നേടി യൂണിയന്‍ കെ.എസ്.യു വിജയിച്ചു. ചെയര്‍മാനായി സിറിള്‍ ജോസ്, വൈസ് ചെയര്‍മാന്‍ സോഫിയ ജോസ്, യു.യു.സി ജേക്കബ് പാട്രിക്ക്, സ്റ്റുഡന്റ് എഡിറ്റര്‍ അജിത്ത് എന്നിവര്‍ വിജയിച്ചു.

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് ഇത്തവണയും ആധിപത്യം; കെ എസ് യു- എം എസ് എഫ് സഖ്യത്തിനും നേട്ടം, ചരിത്രവിജയം നേടിയതായി എബിവിപി

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് ഇത്തവണയും ആധിപത്യം; കെ എസ് യു- എം എസ് എഫ് സഖ്യത്തിനും നേട്ടം, ചരിത്രവിജയം നേടിയതായി എബിവിപി


ചരിത്രവിജയം നേടിയതായി എബിവിപി

കാസര്‍കോട്്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇലക്ഷനില്‍ കാസര്‍കോട് ജില്ലയിലെ കോളേജുകളില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി എബിവിപി. നളന്ദ കോളേജ് നിലനിര്‍ത്തിയപ്പോള്‍ മഞ്ചേശ്വരം ഗോവിന്ദപൈ, കുമ്പള ഐ എച്ച് ആര്‍ ഡി, സെന്റ് മേരീസ് കോളേജ് ചെറുപ്പനത്തടി എന്നീ കോളേജുകള്‍ എസ് എഫ് ഐയില്‍ നിന്ന് പിടിച്ചെടുത്തു. അതില്‍ തന്നെ നളന്ദ, മഞ്ചേശ്വരം ഗോവിന്ദപൈ, കുമ്പള ഐ എച്ച് ആര്‍ ഡി എന്നീ കോളേജുകളില്‍ മുഴുവന്‍ മേജര്‍ സീറ്റുകളും പിടിച്ചെടുത്തത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.

ബജെ മോഡല്‍ കോളേജില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും എബിവിപി സ്ഥാനാര്‍ത്ഥഥി വിജയിച്ചു. മുന്നാട് പീപ്പിള്‍സ് കോളേജില്‍ വര്‍ഷങ്ങള്‍ക്കു ശേഷം പിജി റെപ്രെസെന്റെറ്റീവ് സ്ഥാനം എബിവിപി നേടി. പെരിയ അംബേദ്ക്കര്‍ കോളേജില്‍ തേര്‍ഡ് ഡിസി, മുണ്ടോട് സെന്റ് പയസില്‍ സെക്കന്‍ഡ് ബിബിഎ, സെന്റ് മേരീസ് കോളേജില്‍ കോമേഴ്സ് റെപ്പ്, കുമ്പള ഫസ്റ്റ് ഡിസി, പി ജി റെപ്, ഗോവിന്ദപൈയില്‍ ഫസ്റ്റ് ഡിസി, സെക്കന്‍ഡ് ഡിസി, ഗവ കോളേജ് കാസര്‍കോടില്‍ കന്നഡ ഡിപ്പാര്‍ട്ടമെന്റ്, നളന്ദ കോളേജില്‍ ഏഴ് മൈനര്‍, ബജേ കോളേജില്‍ മൂന്ന് മൈനര്‍ എന്നീ സീറ്റുകളില്‍ എബിവിപി വെന്നിക്കൊടി നാട്ടി.

ജില്ലയിലൊട്ടാകെ 29 ഓളം മേജര്‍ സീറ്റും 21 മൈനര്‍ സീറ്റും എബിവിപി നേടി എടുത്തു. പല ക്യാമ്പസുകളിലും എസ്എഫ്‌ഐ- കെ എസ് യു- എം എസ് എഫ് കുതിരക്കച്ചവടത്തെ അതിജീവിച്ചാണ് എബിവിപി വിജയം പിടിച്ചെടുത്തതെന്നും നേതാക്കള്‍ അവകാശപ്പെട്ടു. ജില്ലയിലെ കോളേജുകളില്‍ വിദ്യാര്‍ത്ഥി പരിഷത്തിന്റെ വളര്‍ച്ചയെ ചൂണ്ടി കാണിക്കുന്നതാണ് ഇലക്ഷന്‍ റിസള്‍ട്ടെന്ന് എബിവിപി ജില്ലാ പ്രസിഡന്റ് ശ്രീഹരി രാജപുരം പറഞ്ഞു. എബിവിപിക്ക് വോട്ടുചെയ്ത മുഴുവന്‍വിദ്യാര്‍ത്ഥികള്‍ക്കും എബിവിപി ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു.
കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് ഇത്തവണയും ആധിപത്യം; കെ എസ് യു- എം എസ് എഫ് സഖ്യത്തിനും നേട്ടം, ചരിത്രവിജയം നേടിയതായി എബിവിപി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, College, election, Kannur University Election; major seats for SFI in Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia