city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂർ സർവകലാശാല കലോത്സവം കാസർകോട് ഗവ. കോളജിൽ വർണാഭമായ തുടക്കം; കെപിഎസി ലളിത നഗറിൽ ഇനി സർഗവസന്ത നാളുകൾ; സ്റ്റേജിതര മത്സരങ്ങൾ പ്രമോദ് രാമൻ ഉദ്‌ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 23.03.2022) ഈമാസം 27 വരെ കാസര്‍കോട് ഗവ. കോളജില്‍ കെപിഎസി ലളിത നഗറിൽ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവം ബുധനാഴ്ച മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ ഉദ്ഘാടനം ചെയ്തു. സ്റ്റേജിതര മത്സരങ്ങൾക്കാണ് തുടക്കമായത്. 103 കോളജുകളില്‍ നിന്നായി 4280 മത്സരാര്‍ഥികള്‍ വിവിധ മത്സരയിനങ്ങളില്‍ രെരജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
                       
കണ്ണൂർ സർവകലാശാല കലോത്സവം കാസർകോട് ഗവ. കോളജിൽ വർണാഭമായ തുടക്കം; കെപിഎസി ലളിത നഗറിൽ ഇനി സർഗവസന്ത നാളുകൾ; സ്റ്റേജിതര മത്സരങ്ങൾ പ്രമോദ് രാമൻ ഉദ്‌ഘാടനം ചെയ്തു

കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നു.

മത്സരഫലങ്ങള്‍ ആപ് വഴി വിദ്യാർഥികളില്‍ എത്തും. നോടിഫികേഷന്‍ വഴിയും മത്സരഫലങ്ങള്‍ അറിയാന്‍ കഴിയും. ഗ്രൂപുകളില്‍ അടക്കം ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ഇത്തവണ ട്രോഫി നല്‍കുന്നു. മത്സരഫലം പ്രഖ്യാപിച്ച ഉടന്‍ തന്നെ ട്രോഫിയും സര്‍ടിഫികറ്റും വിക്ടറി സ്റ്റാന്‍ഡില്‍ വിതരണം ചെയ്യും. മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും താമസിക്കുവാനുള്ള സൗകര്യം കോളജില്‍ ഏര്‍പെടുത്തിയിട്ടുണ്ട്.

24 മണിക്കൂര്‍ ആംബുലന്‍സ് സേവനം ഉണ്ടാവും. എമര്‍ജന്‍സി മെഡികല്‍ മാനജ്മെന്റ് ടീം പ്രവർത്തിക്കുന്നു. ഡോക്ടര്‍മാരും പാരാമെഡികല്‍ സ്റ്റാഫും ആയുര്‍വേദ, അലോപതി, ഹോമിയോപതി വിഭാഗങ്ങളുടെ മരുന്നുകളും ഉണ്ടായിരിക്കും. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം 25ന് വൈകുന്നേരം നാലിന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കും.

കലോത്സവ വരവറിയിച്ച് തിങ്കളാഴ്ച വിളംബരജാഥ നടത്തി. ഒപ്പന, കോല്‍ക്കളി, പരിചമുട്ട് കളി, മുത്തുക്കുട, ശിങ്കാരിമേളം എന്നിവ വിളംബരജാഥയുടെ മാറ്റ് കൂട്ടി. കാസര്‍കോടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്നതായി വിളംബരജാഥ. ഗവ. കോളേജ് പരിസരത്ത് നിന്നാരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് ജാഥ സമാപിച്ചത്. കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന കാസര്‍കോട് ഗവ.കോളജിലെ വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ടും വിളംബരജാഥ ശ്രദ്ധേയമായി.



കലോത്സവവിവരങ്ങളെല്ലാം ഒരു വിരല്‍തുമ്പിലറിയാന്‍ ആപ് ലോഞ്ച് ചെയ്തു. ജില്ലാ പഞ്ചായതംഗം സി ജെ സജിത് ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവം, ചിത്രോത്സവം, ദൃശ്യനാടകോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ വ്യത്യസ്തമേഖലകളിലാണ് കലോത്സവ ഇനങ്ങള്‍ അരങ്ങേറുക. ഗവ. കോളജിനകത്ത് തയ്യാറാക്കിയ എട്ടുവേദികളിലാണ് മത്സരം. മലയാളം, കന്നട, തുളു, കൊങ്കിണി, ബ്യാരി, ഉറുദു, മറാഠി, കറാഡ എന്നിങ്ങനെയാണ് വേദികള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

രജിസ്‌ട്രേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

വിദ്യാനഗർ: കലോത്സവത്തിന്റെ രെജിസ്ട്രേഷൻ ഓഫീസ് ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രെജിസ്ട്രേഷൻ കമിറ്റി ചെയർമാൻ ഡോ. ദിവ്യ അധ്യക്ഷ വഹിച്ചു. കണ്ണൂർ സർവകലാശാല യൂനിയൻ ജനറൽ സെക്രടറി കെ വി ശില്പ, ആൽബിൻ മാത്യു, ഡോ. ആസിഫ് ഇഖ്ബാൽ, മാളവിക, സംഗീത എന്നിവർ സംബന്ധിച്ചു. ബിപിൻരാജ് പായം സ്വാഗതം പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Kalolsavam, University-Kalolsavam, Kannur University, College, Art-Fest, Govt. College, Inauguration, Video, Students, People, President, Kannur University Arts Festival, Kasaragod Govt. college, Kannur University Arts Festival Started in Kasargod Govt. college.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia