Murder Case | ഫ്ലാറ്റിലെ കൊലപാതകം: 'അര്‍ശാദ് കൃത്യം നിര്‍വഹിച്ചത് 52,000 രൂപയ്ക്ക് വേണ്ടി; ജ്വലറിയില്‍ നിന്നും മൂന്ന് പവന് സ്വര്‍ണയുമായി ഗോവയ്ക്ക് മുങ്ങി; അടിച്ചുപൊളിക്കാന്‍ കഞ്ചാവും എംഡിഎംഎയും'
Aug 18, 2022, 16:34 IST
കാസര്‍കോട്: (www.kasargodvartha.com) കൊച്ചി കാക്കനാട് ഐടി ഇന്‍ഫോ പാര്കിന് സമീപത്തെ ഫ്ലാറ്റില്‍ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്ന കേസിലെ പ്രതി അര്‍ശാദിനെ മയക്കുമരുന്നും കഞ്ചാവും കൈവശം വെച്ച സംഭവത്തില്‍ കാസര്‍കോട് കോടതി റിമാന്‍ഡ് ചെയ്തു.
52,000 രൂപയ്ക്ക് വേണ്ടിയാണ് സജീവ് കൃഷ്ണയെ മുന്‍ ജ്വലറി ജീവനക്കാരനായ അര്‍ശാദ് വെട്ടിക്കൊലപ്പെടുത്തിയതെന്നും പിന്നീട് മൃതദേഹം വിരിപ്പില്‍ പൊതിഞ്ഞെടുത്ത് ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കാസര്‍കോട് കോടതി അര്‍ശാദിനേയും കൂട്ടാളിയായ അശ്വന്തിനേയും ജയിലില്‍ അടച്ചിരിക്കുകയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഒന്നര മാസം മുമ്പ് മലബാര്‍ ഗോള്‍ഡില്‍ ജീവനക്കാരനായിരുന്ന അര്‍ശാദ് മൂന്ന് പവന് സ്വര്‍ണം തട്ടിയെടുത്ത് അതുമായി ഗോവയിലേക്ക് ടൂര്‍ പോവുകയായിരുന്നു. കൂടെ സുഹൃത്തായ അശ്വന്തും ഉണ്ടായിരുന്നു. ഇവിടെ ജോളിയടിച്ച് അശ്വന്തിനെ പിന്നീട് നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അതിന് ശേഷം അര്‍ശാദ് എറണാകുളത്ത് തിരിച്ചെത്തുകയും കാക്കനാട് ഇന്‍ഫോപാര്‍കിലെ ഒക്സോണിയ ഇന്‍ഫോസിസിന്റെ ഫ്ലാറ്റില്‍ സുഹൃത്തിന്റെ മുറിയില്‍ കഴിയുകയായിരുന്നു. ഇവിടെ താഴത്തെ നിലയില്‍ താമസിച്ചു വന്നിരുന്ന സജീവ് കൃഷ്ണയെ പിന്നീട് പരിചയപ്പെടുകയും ലഹരി ബിസിനസിന് വേണ്ടി 52,000 രൂപ നല്‍കുകയുമായിരുന്നു. കയ്യിലുള്ള പണമെല്ലാം കഴിഞ്ഞപ്പോള്‍ അര്‍ശാദ് സജീവ് കൃഷ്ണയ്ക്ക് കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടു. കുറച്ചു പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും കൊടുത്തില്ല.
ഇതിനിടയില്‍ ഒപ്പമുണ്ടായിരുന്ന അംജദിനെ കോഴിക്കോട്ടെത്തിച്ച് അംജദിന്റെ ബൈകില്‍ തന്നെ എറണാകുളത്തേക്ക് തിരിച്ചുപോയി. ഇവിടെവെച്ച് വീണ്ടും സജീവ് കൃഷ്ണയോട് പണം ചോദിച്ചപ്പോള്‍ വാക് തര്‍ക്കമുണ്ടാകുകയും കഴിയുമെങ്കില്‍ വാങ്ങിച്ചോളൂ എന്ന് സജീവ് കൃഷ്ണ പറഞ്ഞതോടെ അവിടെ ഉണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയും മരിച്ചെന്ന് ഉറപ്പുവരുത്തി മൃതദേഹം വിരിപ്പില്‍ പൊതിഞ്ഞ് തള്ളുകയുമായിരുന്നു. പിന്നീട് ഇവിടെ നിന്നും മുങ്ങിയ അര്‍ശാദ് സുഹൃത്ത് അശ്വന്തുമായി കര്‍ണാടകയിലേക്ക് രക്ഷപ്പെടാനായി മഞ്ചേശ്വരത്തേക്ക് എത്തുകയായിരുന്നു. ഇവിടെവെച്ചാണ് ഇരുവരും പൊലീസ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും 1560 ഗ്രാം കഞ്ചാവും 5.20 ഗ്രാം എംഡിഎംഎയും 104 ഗ്രാം ഹാഷിഷും പിടികൂടിയിരുന്നു. ഈ കേസിലാണ് ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
കാക്കനാട് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ വാറന്റ് പ്രകാരം കസ്റ്റഡിയില്‍ വാങ്ങി എറണാകുളം പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഒറ്റക്കാണ് അര്‍ശാദ് കൊലപാതകം ചെയ്തതെന്ന് പൊലീസ് ഇതുവരെ വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

Keywords: News, Kerala, Kasaragod, Top-Headlines, Murder-case, Crime, Accused, Assault, Kakanad flat murder case: accuse did the crime for Rs 52,000.
< !- START disable copy paste -->