city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ഗവ. ഐ ടി ഐയില്‍ ജോബ് ഫെയര്‍ 2020 ജനുവരി ഏഴിന്

കാസര്‍കോട്: (www.kasargodvartha.com 03.01.2020) ജില്ലയിലെ 16 ഓളം വിവിധ ഗവ/പ്രൈവറ്റ് ഐ ടി ഐകളില്‍ നിന്നും വിജയിച്ച ഐ ടി ഐ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ജോബ് ഫെയര്‍ 2020 കാസര്‍കോട് ഗവ. ഐ ടി ഐയില്‍ വെച്ച് ജനുവരി ഏഴിന് ചൊവ്വാഴ്ച നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. 100 ഓളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ 300 ഒഴിവുകള്‍  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 800 ഓളം ഉദ്യോഗാര്‍ത്ഥികളും പങ്കെടുക്കും.

കാസര്‍കോട് ഗവ. ഐ ടി ഐയില്‍ ജോബ് ഫെയര്‍ 2020 ജനുവരി ഏഴിന്

തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളും ഉദ്യോഗാര്‍ത്ഥികളും www.spectrumjobs.org എന്ന വെബ് സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. തികച്ചും സര്‍ക്കാര്‍ ധന സഹായത്തോടെ സംഘടിപ്പിക്കുന്ന ഈ തൊഴില്‍മേളയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് ഒരു തരത്തിലുള്ള ഫീസും ഈടാക്കാതെ സൗജന്യമായാണ് നടത്തുന്നത്. വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ വരുന്നവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനും ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും ട്രേഡില്‍ ഐ ടി ഐ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446681130,9048790503 നമ്പറുകളുമായി ബന്ധപ്പെടാം.

വാര്‍ത്താ സമ്മേളനത്തില്‍ കാസര്‍കോട് ഐ ടി ഐ പ്രിന്‍സിപ്പാള്‍ സി രവികുമാര്‍, സനല്‍കുമാര്‍ പോളപ്പാടി രവിശങ്കര്‍ വി കെ എന്നിവര്‍ സംബന്ധിച്ചു.

കാസര്‍കോട് ഗവ. ഐ ടി ഐയില്‍ ജോബ് ഫെയര്‍ 2020 ജനുവരി ഏഴിന്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Press meet, Job fair in Kasaragod ITI on Jan 07th
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia