Robbery | 'കുടുംബം ഉത്സവത്തിന് പോയ സമയത്ത് വീട്ടില്‍ നിന്നും വജ്രവും സ്വര്‍ണവുമടക്കം 10 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു'
Dec 17, 2022, 16:14 IST
കാസര്‍കോട്: (www.kasargodvartha.com) വീട്ടുകാര്‍ ഉത്സവത്തിന് പോയ സമയത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും വജ്രവും സര്‍ണവുമടക്കം 10 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നതായി പരാതി. കുഞ്ചത്തൂരിലെ വിശ്വനാഥ ഷെട്ടിയുടെ വീട്ടിലാണ് വന്‍ കവര്‍ച നടന്നത്.
വീടിന്റെ വാതില്‍ ചാരി തൊട്ടടുത്ത ക്ഷേത്രത്തില്‍ സന്ധ്യമുതല്‍ രാത്രി 9.30 വരെ വീട്ടുകാര്‍ പോയിരുന്നു. തിരിച്ചുവന്നു വാതില്‍പൂട്ടി വീണ്ടും ക്ഷേത്രത്തിലേക്ക് പോയി. അതിനുശേഷം വീട്ടിലെത്തി കിടന്നുറങ്ങുകയും ചെയ്തു. രാവിലെ എഴുന്നേറ്റപ്പോള്‍ കിടക്കവിരിയില്‍ നിന്ന് സ്വര്‍ണവള വീഴുന്നത് കണ്ട് അലമാര തുറന്നുനോക്കിയപ്പോഴാണ് കവര്‍ച നടന്ന വിവരം അറിയുന്നതെന്ന് വിശ്വനാഥ ഷെട്ടിയുടെ വീട്ടുകാർ പറഞ്ഞു.
ഒരു ലക്ഷം രൂപ വിലവരുന്ന വജ്രാഭരണവും ഒമ്പത് ലക്ഷം രൂപ വിലവരുന്ന 22 പവനിലേറെ വരുന്ന സ്വര്‍ണാഭരണങ്ങളുമാണ് കവര്‍ച ചെയ്യപ്പെട്ടത്. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദര്‍ സ്ഥലത്തെത്തി വീട്ടുകാരുടെയും മറ്റും വിരലടയാളങ്ങള്‍ ശേഖരിച്ചു.

Keywords: Latest-News, Kasaragod, Top-Headlines, Crime, House-Robbery, Robbery, Theft, Investigation, Video, Complaint,'Jewelry Rs 10 lakh including diamonds and gold stolen from family's house while on festival'.