city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Passengers in distress | ജില്ലാ ഭരണ സിരാകേന്ദ്രമായ കലക്ട്രേറ്റ് പ്രധാന കവാടത്തില്‍ ഇരുമ്പ് കുരുക്ക്; വാഹനയാത്രക്കാര്‍ക്ക് പൊല്ലാപ്പാകുന്നു

കാസര്‍കോട്: (www.kasargodvartha.com) ജില്ലാ ഭരണ സിരാകേന്ദ്രമായ കലക്ട്രേറ്റ് പ്രധാന കവാടത്തില്‍ ഇരുമ്പ് കുരുക്ക് വാഹനയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കവാടത്തിലെ ഓവുചാലിന് മുകളില്‍ പാകിയ ജി ഐ പൈപാണ് ദ്രവിച്ച് തകര്‍ന്നത്. ഇതുമൂലം വാഹനങ്ങളുടെ ടയറുകള്‍ ഇതില്‍ കുടുങ്ങുകയും ഡ്രൈവര്‍മാര്‍ക്ക് വാഹനം മുന്നോട്ടെടുക്കാന്‍ പ്രയാസപ്പെടേണ്ടി വരികയും ചെയ്യുന്നു. യാത്രക്കാര്‍ക്കടക്കം പുറത്തിറങ്ങി വാഹനങ്ങളെ തള്ളേണ്ടി അവസ്ഥയാണുള്ളത്.
                         
Passengers in distress | ജില്ലാ ഭരണ സിരാകേന്ദ്രമായ കലക്ട്രേറ്റ് പ്രധാന കവാടത്തില്‍ ഇരുമ്പ് കുരുക്ക്; വാഹനയാത്രക്കാര്‍ക്ക് പൊല്ലാപ്പാകുന്നു

സ്‌കൂടര്‍, ഓടോറിക്ഷ, ബൈക് തുടങ്ങിയ ചെറിയ വാഹനങ്ങളെല്ലാം ഇതില്‍ പതിച്ച് തിരിച്ച് കയറാനാവാതെ ബുദ്ധിമുട്ട് നേരിടുകയാണ്. കലക്ടറുടെ വാഹനം ഇപ്പോള്‍ മോടോര്‍ വാഹന വകുപ്പിന്റെ കവാടം വഴിയാണ് കലക്ടറേറ്റിലെത്തുന്നത്.



ഇത് മാറ്റി സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട് പ്രൊപോസല്‍ നല്‍കിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ദ്രവിച്ച ജി ഐ പൈപില്‍ കുരുങ്ങിയ ഓടോറിക്ഷ കനത്ത മഴയത്ത് യാത്രക്കാരനും ഡ്രൈവറും ചേര്‍ന്ന് ഉന്തി തള്ളിയാണ് കരകയറ്റിയത്.

Keywords: News, Kerala, Kasaragod, Top-Headlines, Passenger, Rain, Collectorate, District Collector, Government, Vehicles, Iron trap in Collectorate; Vehicle passengers in distress.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia