city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Book Released | ഇരിയണ്ണി സ്‌കൂൾ എന്‍ എസ് എസ് യൂനിറ്റ് തയ്യറാക്കിയ 'ബാപ്പുജിയെ അറിയാം' പുസ്തകം പ്രകാശനം ചെയ്തു; മിച്ചംവരുന്ന തുക വിദ്യാർഥിയുടെ വീട് നിർമാണത്തിന്

കാസർകോട്: (www.kasargodvartha.com) ഇരിയണ്ണി ജി വി എച് എസ് എസ്, എന്‍ എസ് എസ് യൂനിറ്റിലെ 16 വിദ്യാർഥികൾ മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ 'ബാപ്പുജിയെ അറിയാം' പുസ്തകം അധികൃതർ പ്രസ്‌ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. സബ് ജഡ്ജി കരുണാകരന്‍ ബി ജില്ലാ പഞ്ചായത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സരിതയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു.
  
Book Released | ഇരിയണ്ണി സ്‌കൂൾ എന്‍ എസ് എസ് യൂനിറ്റ് തയ്യറാക്കിയ 'ബാപ്പുജിയെ അറിയാം' പുസ്തകം പ്രകാശനം ചെയ്തു; മിച്ചംവരുന്ന തുക വിദ്യാർഥിയുടെ വീട് നിർമാണത്തിന്

വിദ്യാർഥികൾ ഗാന്ധിജിയുമായി ബന്ധപ്പെട്ട രചനകള്‍ ശേഖരിച്ച് പഠിച്ച് സംഘപ്രവര്‍ത്തനത്തിലൂടെ തയ്യാറാക്കിയതാണ് പുസ്തകത്തിലെ ഉള്ളടക്കം. പിന്നീട് സൂക്ഷ്മ പരിശോധന നടത്തി വിവരങ്ങളില്‍ ആധികാരികത ഉറപ്പുവരുത്തിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രമുഖ ഗാന്ധിയനും അധ്യാപകനുമായ പ്രൊഫ. എം പി മത്തായിയുടേതാണ് അവതാരിക.

ഇരിയണ്ണി എന്‍എസ്എസ് യൂനിറ്റ് ജൈവകൃഷി, പുഴയോരത്ത് മുളത്തൈകള്‍ നടല്‍, രക്തദാനം, കേശദാനം,പാലിയേറ്റീവ് തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടത്തുന്നുണ്ട്. സ്‌കൂളിലെ ഒരു വിദ്യാർഥിക്കുവേണ്ടി 2019 ല്‍ ആരംഭിച്ച് പണി പൂര്‍ത്തിയാകാതെ കിടക്കുന്ന ഒരു വീട് നിര്‍മാണവുമുണ്ട്. ഈ പുസ്തകത്തിന്റെ അച്ചടിച്ചെലവിന് ശേഷം മിച്ചം വരുന്ന തുക ഈ വീടിന്റെ പൂര്‍ത്തീകരണത്തിനാണ് ഉപയോഗിക്കുകയെന്നും അധികൃതർ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ബാബു പി, സുചീന്ദ്രന്‍, കൃഷ്ണ പ്രസാദ്, മിനിഷ് ബാബു കെ, എം രഘുനാഥ്, സജീവന്‍ മാടപ്പറമ്പത്ത്, പി വിനയകുമാര്‍, ജെസ്മിത കെ, സംഗീത് എം, നീതു ശ്രീ, അനുശ്രീ, മിഥുൻ എസ് തുടങ്ങിയവർ പങ്കെടുത്തു.



Keywords:  Kasaragod, Kerala, News, Top-Headlines, Video, Press Club, Press Meet, School, Student, NSS, Book, Book-release, Iriyanni NSS Unit's Book Released. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia