city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inauguration | മുട്ടത്തോടി മദ്രസ കെട്ടിടോദ്ഘാടനവും കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ അനുസ്മരണവും വെള്ളിയാഴ്ച തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com) മുട്ടത്തോടി ഹിദായത് നഗര്‍ രിഫാഇയ്യ മസ്ജിദ്, മദ്രസ കമിറ്റിയുടെയും എസ് വൈ എസ്, എസ് കെ എസ് എസ് എഫ് ശാഖാ കമിറ്റിയുടെയും ആഭിമുഖ്യത്തില്‍ പുതുതായി നിര്‍മിച്ച ഹിദായത് സ്വിബ്യാന്‍ മദ്രസ കെട്ടിടോദ്ഘാടനവും കണ്ണിയത്ത് ഉസ്താദ് ശംസുല്‍ ഉലമാ അനുസ്മരണവും മതപ്രഭാഷണവും വെളളിയാഴ്ച മുതല്‍ 21 വരെ മുട്ടത്തോടി ഹിദായത് നഗറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
             
Inauguration | മുട്ടത്തോടി മദ്രസ കെട്ടിടോദ്ഘാടനവും കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ അനുസ്മരണവും വെള്ളിയാഴ്ച തുടങ്ങും

വെള്ളിയാഴ്ച ജുമുഅ നിസ്‌കാര ശേഷം സയ്യിദ് അബൂ തങ്ങള്‍ മുട്ടത്തോടിയുടെ നേതൃത്വത്തില്‍ നടക്കുന്ന പൂക്കോയ തങ്ങള്‍ മഖാം സിയാറതിന് ശേഷം സ്വാഗതസംഘം ചെയര്‍മാന്‍ എംഐ അബ്ദുല്‍ ഗഫൂര്‍ ഹാജി പതാക ഉയര്‍ത്തും. രാത്രി എട്ട് മണിക്ക് കണ്ണിയത്ത് ഉസ്താദ് ശംസുല്‍ ഉലമാ മൗലിദ് പാരായണ മജ്ലിസ് നടക്കും. ഡിസംബര്‍ 17ന് വൈകുന്നേരം 6:30ന് മദ്‌റസ കെട്ടിടോദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. ജെനറല്‍ സെക്രടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ കരീം ഫൈസി കുന്തൂര്‍ സംബന്ധിക്കും. സിംസാറുല്‍ ഹഖ് ഹുദവി മതപ്രഭാഷണം നടത്തും.

ചടങ്ങില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, പിഎസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, താജുദ്ധീന്‍ ദാരിമി പടന്ന, അബ്ദുല്‍ മജീദ് ബാഖവി കൊടുവളളി, ടിഇ അബ്ദുല്ല, ഹാശിം ദാരിമി ദേലംപാടി, പിഎ അശ്‌റഫലി, സുബൈര്‍ ദാരിമി പടന്ന, പിവിഎ നൗഫല്‍ മൗലവി, മൊയ്തീന്‍ കൊല്ലമ്പാടി, ജലീല്‍ ചെട്ടും കുഴി, ഹബീബ് ചെട്ടുംകുഴി, മഹ്മൂദ് ഹാജി, മുനീര്‍ ഹാജി കമ്പാര്‍, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, ബാസിത് ചെര്‍ക്കള, ഇല്യാസ് ഹുദവി തുടങ്ങിയവര്‍ സംബന്ധിക്കും.
           
Inauguration | മുട്ടത്തോടി മദ്രസ കെട്ടിടോദ്ഘാടനവും കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ അനുസ്മരണവും വെള്ളിയാഴ്ച തുടങ്ങും

ഡിസംബര്‍ 18 ന് വൈകുന്നേരം 6:30 ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ സംഗമത്തിന് സയ്യിദ് കെഎസ് അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. ഖലീല്‍ ഹുദവി കല്ലായം മതപ്രഭാഷണം നടത്തും. ഡിസംബര്‍ 19 ന് വൈകുന്നേരം 6:30 ന് സയ്യിദ് എംഎസ്എ പൂക്കോയ തങ്ങള്‍ മുട്ടത്തോടിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം പിവി അബ്ദു സലാം ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്യും. ഹാഫിസ് കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി മതപ്രഭാഷണം നടത്തും. ഡിസംബര്‍ 20ന് വൈകുന്നേരം 6.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം എസ്‌കെഎസ്എസ്എഫ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ഹസനി തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനം ചെയ്യും. എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രടറി അന്‍വര്‍ മുഹ് യുദ്ദീന്‍ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തും.

ഡിസംബര്‍ 21ന് വൈകുന്നേരം 6:30 ന് നടക്കുന്ന സമാപന ദിക്‌റ് ദുആ സമ്മേളനം സമസ്ത ട്രഷറര്‍ പിപി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് ഉദ്ഘാടനം ചെയ്യും. ആശിഖ് ദാരിമി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് എന്‍പിഎം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈയുടെ നേതൃത്വത്തില്‍ നടക്കുന്ന ദിക്ര്‍ ദുആ മജ്‌ലിസോടെ പരിപാടികള്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് കുഞ്ഞി ഹിദായത് നഗര്‍, എംഎം അബൂബകര്‍, പിഎ അബ്ദുല്‍ ജലീല്‍, എംഎ ഖലീല്‍, പിഎ അശ്റഫ് പാറ, സിദ്ദീഖ് മുട്ടത്തൊടി, ഇബ്രാഹിം സംബന്ധിച്ചു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Inaug uration, Religion, Madrasa, Inauguration of Madrasa Building and islamic speech will begin on Friday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia