കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ തൂക്കത്തില്‍ കൃത്രിമം, ഒരു പെട്ടി മീന്‍ 30 കിലോ എന്ന് പറഞ്ഞ് നല്‍കുന്നത് 25 കിലോ; ലീഗല്‍ മെട്രോളജി വിഭാഗം റെയ്ഡ് നടത്തി; നഗരസഭ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി മൊത്തക്കച്ചവടക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണം, സമരത്തിനൊരുങ്ങി കച്ചവടക്കാര്‍
Jul 25, 2019, 14:42 IST
കാസര്‍കോട്: (www.kasargodvartha.com 25.07.2019) കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ ലീഗല്‍ മെട്രോളജി വിഭാഗം റെയ്ഡ് നടത്തി. തൂക്കത്തില്‍ കൃത്രിമം കാട്ടി മൊത്ത കച്ചവടക്കാര്‍ വില്പനക്കാരെ പറ്റിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഒരു പെട്ടി മീന്‍ 30 കിലോ എന്ന് പറഞ്ഞാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ 25 കിലോ മീന്‍ മാത്രമാണ് അതിലുണ്ടാകാറുള്ളതെന്നും 200ഉം 250ഉം രൂപ വിലയുള്ള മത്സ്യം അഞ്ച് കിലോ കുറയുമ്പോള്‍ 500 മുതല്‍ 1000 രൂപ വരെ ദിവസവും നഷ്ടടമുണ്ടാകുന്നുവെന്നും തൊഴിലാളികള്‍ പരാതിയില്‍ പറഞ്ഞു.
ഇതിനെ ചോദ്യം ചെയ്താല്‍ ഭീഷണിപ്പെടുത്തുകയാണെന്നും ഫിഷ് അസോസിയേഷന് കമ്മിറ്റി ഉണ്ടങ്കിലും ഇത്തരം കാര്യങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു. തൂക്കത്തില്‍ കുറവുണ്ടങ്കില്‍ 5000 രൂപ ഉപഭോക്താവിന് നല്‍കണമെന്ന് അസോസിയേഷന് വ്യവസ്ഥയുണ്ട്. എന്നാല്‍ വ്യവസ്ഥ പരസ്യമായി ലംഘിക്കപ്പെടുമ്പോഴും ബന്ധപ്പെട്ടവര്‍ നോക്കുകുത്തിയാവുകാണ്.
ദിനേനയുള്ള നഷ്ടം കാരണം നിരവധി കച്ചവടക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. പലരും സ്വര്‍ണവും വീടും ഒക്കെ പണയപ്പെടുത്തിയും പലിശയ്ക്ക് പണമെടുത്തുമാണ് കച്ചവടവുമായി മുന്നോട്ട് പോകുന്നതെന്നും ഇനിയും ഇത്തരം പ്രവണത തുടര്‍ന്നാല്‍ തങ്ങള്‍ വഴിയാധാരമാകുമെന്നും കച്ചവടക്കാര്‍ പറയുന്നു.
കേരളത്തിലെ എല്ലാ മാര്‍ക്കറ്റുകള്‍ക്കും മൊത്തക്കച്ചവടത്തിന് സമയ പരിധിയുണ്ട്. എന്നാല്‍ കാസര്‍കോട് മാര്‍ക്കറ്റില്‍ അതും പാലിക്കപ്പെടുന്നില്ല. വൈകുന്നേരം വരെ മത്സ്യവുമായി മൊത്തക്കച്ചവടക്കാരുടെ വണ്ടികളെത്തും. ഇവര്‍ കുറഞ്ഞ വിലക്ക് വില്‍പ്പന നടത്തുമ്പോള്‍ രാവിലെ വലിയ വില കൊടുത്ത് മത്സ്യം വാങ്ങിയവരും വില കുറച്ചുവില്ക്കേണ്ടി വരും. ഇതാണ് കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന്റെ അവസ്ഥ.
ഇതിനെല്ലാം ഉത്തരവാദികള്‍ നഗരസഭയാണെന്നാണ് വഞ്ചിക്കപ്പെടുന്ന കച്ചവടക്കാര്‍ ആരോപിക്കുന്നത്. എട്ട് മണിക്ക് ശേഷം പുറത്തുനിന്നുള്ള മത്സ്യം വരുന്നത് നിര്‍ത്തലാക്കിയാല്‍ നഷ്ടമില്ലാതെ മീന്‍ വില്ക്കാന് സാധിക്കും. നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യത്തിന് പണവും മീനും കിട്ടുന്നത് കൊണ്ടാണ് അവര്‍ വിഷയത്തില്‍ ഇടപെടാത്തതെന്നും ഈ നില തുടര്‍ന്നാല്‍ മൊത്തവ്യാപാരികള്ക്കെതിരെയും നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും പ്രക്ഷോഭസമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
Keywords: Kerala, kasaragod, news, fish, Fish-market, Protest, Strike, Kasaragod-Municipality, Top-Headlines, Raid, Illegal activities in Kasargod fish market