Idol found | 'ചന്ദ്രഗിരി പുഴയില്‍ കല്‍വിഗ്രഹം കണ്ടെത്തി'; 10-ാം നൂറ്റാണ്ടിലെ നിര്‍മാണരീതിയോട് സാമ്യമുള്ളതെന്ന് പുരാവസ്തുഗവേഷകര്‍
May 11, 2023, 16:13 IST
കാസര്‍കോട്: (www.kasargodvartha.com) ചന്ദ്രഗിരി പുഴയില്‍ കല്‍വിഗ്രഹം കണ്ടെത്തിയതായി ചരിത്ര ഗവേഷകര്‍. 10-ാം നൂറ്റാണ്ടിലെ നിര്‍മാണരീതിയോട് സാമ്യമുള്ളതാണ് വിഗ്രഹമെന്ന് പുരാവസ്തുഗവേഷകന് ഡോ. അജിത്കുമാര്‍ അഭിപ്രായപ്പെട്ടു. നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം അടുക്കത്തോട്ടിയിലാണ് വേനലില്‍ പുഴ വറ്റിയതിനെ തുടര്‍ന്ന് വിഗ്രഹം കണ്ടെത്തിയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മുത്തുമാലകളും രത്നകമണ്ഡലങ്ങളും പൊന്നരഞ്ഞാണവും കല്ലില്‍ കൊത്തിയെടുത്ത വിഗ്രഹത്തിന് മൂന്നടിയോളം ഉയരമുണ്ടെന്ന് പുരാവസ്തുഗവേഷകര്‍ അറിയിച്ചു.
വിഗ്രഹത്തിന്റെ വലതുകയ്യിലുള്ളത് ചമ്മട്ടിയും, ഇടതുകയ്യില്‍ താമരമൊട്ട് പോലെയുമാണുള്ളതെങ്കിലും ഗോശാല കൃഷ്ണന് ആണ് വിഗ്രഹമെന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം തന്ത്രി കടിയക്കോല്‍ തൂഫന്‍ നമ്പൂതിരിപ്പാട് പറയുന്നു. അമ്പലപ്പുഴ ക്ഷേത്രത്തിലെ ശ്രീകൃഷ്ണന്റേതിന് സാമ്യതയുള്ള വിഗ്രഹത്തിന്റെ വലതുകയ്യില്‍ കാലിക്കോലും ഇടതുകയ്യില്‍ ശംഖും ഉള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനഃപ്രതിഷ്ഠയുടെ ഭാഗമായി ഏതെങ്കിലും ക്ഷേത്രത്തില്‍ നിന്ന് നിമജ്ഞനം ചെയ്തവയാകാമെന്ന് സ്ഥലം സന്ദര്‍ശിച്ച ചരിത്ര ഗവേഷകരായ ഡോ. നന്ദകുമാര്‍ കോറോത്ത്, ഡോ. കെ. പ്രകാശ് കുമാര്‍, സി പി രാജീവന് എന്നിവര്‍ അഭിപ്രായപ്പെട്ടു. നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് പൂജാവശ്യാര്ഥം വന്ന തന്ത്രി ബ്രഹ്മശ്രീ നീലമന രഞ്ജി നരസിംഹബാബു നമ്പൂതിരിയാണ് ക്ഷേത്രാവശിഷ്ടങ്ങള്‍ പുഴയില്‍ കണ്ടെത്തിയതായി ചരിത്ര ഗവേഷകരെ അറിയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് പുഴയില്‍ വെള്ളം നിറഞ്ഞ സമയത്ത് അര്‍ധരാത്രിയില്‍ നിക്ഷേപിച്ചതാണിവയെന്ന അഭിപ്രായവും പ്രദേശവാസികള്‍ക്കിടയില്‍ നിന്ന് ഉയരുന്നുണ്ട്.

Keywords: Kerala News, Kasaragod News, Malayalam News, Chandragiri River, Idol found in Chandragiri river.
< !- START disable copy paste -->