കൊറോണ: നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ വീട്ടുകാർക്കെതിരെയും കേസെടുക്കും, കറങ്ങി നടക്കുന്നവരെ കോവിഡ് സെന്ററിലേക്ക് മാറ്റുമെന്നും ഐ ജി
Mar 28, 2020, 22:53 IST
കാസർകോട്: (www.kasargodvartha.com 28.03.2020) കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ വീട്ടുകാർക്കെതിരെയും കേസെടുക്കുമെന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞു. നിരീക്ഷണത്തിന്റെ ഭാഗമായി വീടുകളിൽ കഴിയേണ്ടവരാണിവർ. ഇവർ പുറത്തിറങ്ങി നടക്കുമ്പോൾ അത് തടയാൻ വീട്ടുകാർ ശ്രദ്ധിക്കണം. രോഗലക്ഷണനങ്ങൾ ഉള്ളവർ കറങ്ങി നടക്കുന്നത് സമൂഹ വ്യാപനത്തിന് ഇടയാക്കും. ഈ സാഹചര്യത്തിൽ വീട്ടുകാർക്കെതിരെയും കർശന നിയമ നടപടി കൈക്കൊള്ളുമെന്നും ഐ ജി മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച മുതൽ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ക്വാറന്റൈനിൽ കഴിയേണ്ടവർ കറങ്ങി നടന്നാൽ അവരെ പിടികൂടി സർക്കാർ കോവിഡ് സെന്ററിൽ എത്തിക്കും. ശനിയാഴ്ച മാത്രം നിർദ്ദേശം ലംഘിച്ച 13 പേരെയാണ് പിടികൂടി സർക്കാർ കോവിഡ് സെന്ററിൽ എത്തിച്ചത്. ഇത്തരം നിയമലംഘനം അനുവദിക്കില്ല. രോഗം പടർത്തുക മാത്രമല്ല മറിച്ച് ക്രിമിനൽ കുറ്റം കൂടിയാണ് ഇവർ ചെയ്യുന്നത്. വീട്ടിൽ താമസിക്കുന്നവരിൽ പലരും പുറത്തിറങ്ങുന്നുണ്ട്. വരും ദിവസങ്ങളിലും ഇത്തരം ആൾക്കാരെ നിരീക്ഷിക്കാൻ പോലീസ് പരിശോധന കർശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Summary: I G vijay sakhare