ആലപ്പുഴ ഇരട്ട കൊലയിൽ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Dec 19, 2021, 17:22 IST
ബേക്കൽ: (www.kasargodvartha.com 19.12.2021) ആലപ്പുഴ ഇരട്ട കൊലയിൽ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബേക്കൽ താജ് ഹോട്ടലിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമം ആരും കയ്യിൽ എടുക്കരുത് എന്നാണ് ആഗ്രഹിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം വേണം. കൊലപാതകങ്ങൾ നാണക്കേട് ഉണ്ടാക്കുന്നു. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് മരണം ഉണ്ടാവരുത്. ആധുനിക സംസ്കാരത്തിനു ചേർന്നതല്ല ഇത്തരം അരുംകൊലകൾ.
ആഭ്യന്തര വകുപ്പിൽ നിന്നും റിപോർട് ചോദിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് റിപോർട് എന്തായാലും കിട്ടുമെന്നും അത് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ഗവർണർ അറിയിച്ചു.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Bekal, Top-Headlines, Alappuzha, Death, Crime, Murder, Video, Governor Arif Mohammad Khan says feels sad and ashamed over Alappuzha Issue.