city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരത്തില്‍ ഫാന്‍സി കടയുടെ ഗ്ലാസ് തകര്‍ത്ത് സാധനങ്ങള്‍ നശിപ്പിച്ച നിലയില്‍

കാസര്‍കോട്: (www.kasargodvartha.com 29.07.2021) പഴയ ബസ് സ്റ്റാന്‍ഡിനടുത്ത് പ്രവര്‍ത്തിക്കുന്ന ഫാന്‍സി കട തുറന്ന്, ഗ്ലാസ് തകര്‍ത്ത് സാധനങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. തെരുവത്തെ ശീതള്‍ ബദ്റുദ്ദീന്റെ ഉടമസ്ഥതയിലുള്ള സി കലക്ഷന്‍സിലാണ് അക്രമണം നടന്നത്. ബുധനാഴ്ച രാത്രി ഒമ്പതിനും 10 മാണിക്കും ഇടയിലാണ് സംഭവം.

നഗരത്തില്‍ ഫാന്‍സി കടയുടെ ഗ്ലാസ് തകര്‍ത്ത് സാധനങ്ങള്‍ നശിപ്പിച്ച നിലയില്‍

വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി. കടയില്‍ നിന്ന് കല്ലുകള്‍ കണ്ടെത്തിയിട്ടുണ്ട്. കടയിലെ സിസിടിവി രാത്രിയില്‍ പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ പിന്നിലുള്ളവരെ കണ്ടെത്താനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ മറ്റു കടകളിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും.

സാമൂഹ്യ ദ്രോഹികളാണ് അക്രമത്തിന് പിന്നിലെന്നാണ് നിഗമനം.

Keywords: News, Kasaragod, Busstand, Bus, Crime, Shop, accused, Time, Police, police-station, Video, Investigation, Glass of fancy shop smashed and goods destroyed.




< !- START disable copy paste --> < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia