city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉത്സവമായി 800ല്‍പരം അംഗങ്ങളുടെ തറവാട്ട് സംഗമം; തലമുറകള്‍ ഒത്തുചേര്‍ന്നപ്പോള്‍ ആഹ്ലാദാരവം; ആകര്‍ഷകമായി ഒരു കുടുംബത്തിലെ എട്ട് ഡോക്ടര്‍മാരുടെ സാന്നിധ്യവും

ചെമ്മനാട്: (www.kasargodvartha.com 04.05.2019) ചെമ്മനാട്ടെ ആന്‍ച്ച എന്ന അബ്ദുല്ല-ദൈനബി ദമ്പതിമാരുടെ താവഴിയില്‍പ്പെടുന്ന മക്കളും പേരമക്കളും ഒത്തുചേര്‍ന്നു. തലമുറകളുടെ ആഹ്ലാദാരവം ലേസ്യത്ത് തറവാട്ടംഗങ്ങളെ ഉത്സവലഹരിയിലാക്കി. ചെമ്മനാട് കന്‍സ്-മരവല്‍ ഓഡിറ്റോറിയത്തിലാണ് 800ല്‍ പരം സീയെല്‍ ലേസ്യത്ത് തറവാട്ടംഗങ്ങള്‍ ഒത്തുകൂടിയത്. മെയ് ഒന്നിന് രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണിവരെയായിരുന്നു സംഗമം.


സംഗമത്തില്‍ തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അബ്ദുല്‍ ഖാദര്‍ അഹ്‌സനെയും കാലിഗ്രാഫിയില്‍ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച ഖലീലുള്ളാഹ് ചെമ്മനാടിനെയും സംഗമത്തില്‍ ആദരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ-കായിക പരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി.

അതേസമയം തറവാട്ടില്‍ നിരവധി വിദ്യാസമ്പന്നരുണ്ടെങ്കിലും തറവാട്ടിലെ എട്ട് കുടുംബങ്ങളില്‍ പെട്ട ഒരു കുടുംബത്തിലെ എട്ട് ഡോക്ടര്‍മാരുടെ സാന്നിധ്യം സംഗമത്തില്‍ അപൂര്‍വ്വകാഴ്ച്ചയായി. കൈന്താര്‍ കുടുംബത്തിലെ എട്ട് ഡോക്ടര്‍മാരാണ് സംഗമത്തില്‍ ശ്രദ്ധാകേന്ദ്രമായത്.

ചെമ്മനാട് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ആയുര്‍വേദ മന:ശാസ്ത്ര വിഭാഗം എംഡി ഡോ: ഫാത്തിമ യാസ്മീന്‍, കാസര്‍കോട് ആയുര്‍വേദ ആശുപത്രിയിലെ ആയുര്‍വേദ പഞ്ചകര്‍മ്മ, ഹിജാമ സ്‌പെഷലിസ്റ്റ് എംഡി ഡോ: മുഹമ്മദ് ഇംതിയാസ്, ഡെന്റല്‍ സര്‍ജന്‍ ഡോ: മര്‍യം നവാര്‍, ചെങ്കള സര്‍ക്കാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ജനറല്‍ പ്രാക്ടീഷണറും പാലിയേറ്റീവ് കെയര്‍ സ്‌പെഷലിസ്റ്റുമായ ഡോ: ഷമീമ തന്‍വീര്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ എല്ലു രോഗ വിദഗ്ദന്‍ ഡോ: ഷക്കീല്‍ അന്‍വര്‍, കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ശിശു രോഗ വിദഗ്ദ ഡോ: ഷറീന്‍ നസീഹ്, ഉദുമ നഴ്‌സിങ് ഹോം ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ: നസീഹ് അഹമ്മദ്, പെരിയ സര്‍ക്കാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോ: ഷഹര്‍ബാന്‍ എന്നിവരാണ് സംഗമത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്.

അല്‍ ഹാഫിസ് അബ്ദുല്‍ ഖാദര്‍ അഹ്‌സന്റ ഖിറാഅത്തോടു കൂടിയാണ് സംഗമം ആരംഭിച്ചത്. മുതിര്‍ന്ന അംഗം സിഎല്‍ അബ്ദുല്ല ലേസ്യത്ത് സംഗമം ഉദ്ഘാടനം ചെയ്തു. സിഎല്‍ നജ്മുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. സിദ്ദീഖ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. സിഎല്‍ അബ്ദുല്ല കൈന്താര്‍, കെവി അബൂബക്കര്‍ ഉമരി, അബൂസാലിഹ്, സിഎല്‍ മുനീര്‍, മുസ്തഫ മച്ചിനടുക്കം എന്നിവര്‍ അശംസകള്‍ നേര്‍ന്നു. സിഎല്‍ ശരീഫ് സ്വാഗതവും ഡോ: നാസിഹ് അഹമ്മദ് സിഎല്‍ നന്ദിയും പറഞ്ഞു.

ഉത്സവമായി 800ല്‍പരം അംഗങ്ങളുടെ തറവാട്ട് സംഗമം; തലമുറകള്‍ ഒത്തുചേര്‍ന്നപ്പോള്‍ ആഹ്ലാദാരവം; ആകര്‍ഷകമായി ഒരു കുടുംബത്തിലെ എട്ട് ഡോക്ടര്‍മാരുടെ സാന്നിധ്യവും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, News, Family-Meet, Chemnad, Generations Meet up in Lesyath Family Meet 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia