Dhoni | മുന്‍ ഇന്‍ഡ്യന്‍ നായകന് മഹേന്ദ്രസിങ് ധോണി കാസര്‍കോട്ട് എത്തി; പ്രൊഫ. കെകെ അബ്ദുല്‍ ഗഫാറിന്റെ ആത്മകഥ 'ഞാന്‍ സാക്ഷി' പ്രകാശനം ചെയ്യും
Jan 7, 2023, 17:28 IST
കാസര്‍കോട്: (www.kasargodvartha.com) മുന്‍ ഇന്‍ഡ്യന്‍ നായകന് മഹേന്ദ്രസിങ് ധോണി കാസര്‍കോട്ട് എത്തി. കോഴിക്കോട് റീജ്യണല്‍ എന്‍ജിനിയറിംഗ് കോളേജ് മുന്‍ പ്രൊഫസറും എരിയാല്‍ സ്വദേശിയുമായ കെകെ അബ്ദുല്‍ ഗഫാറിന്റെ ആത്മകഥയായ 'ഞാന്‍ സാക്ഷി' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനായാണ് ധോണി ബേക്കല്‍ താജ് റെസിഡന്‍ഷ്യല്‍ എത്തിയത്. മംഗ്ളുറു വിമാനത്താവളം വഴി എത്തിയ ധോണി കാര്‍ മാര്‍ഗമാണ് ബേക്കലിലെത്തിയത്. ആദ്യമായാണ് ധോണി കാസര്‍കോട് സന്ദര്‍ശിക്കുന്നത്.
രാത്രി ഏഴ് മണിക്ക് താജ് ബേക്കലില്‍ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംബന്ധിക്കുന്ന ധോണി ഞായറാഴ്ച മടങ്ങും. മംഗ്ളുറു വിമാനത്താവളത്തില്‍ എംഎല്‍എ യുടി ഖാദറിന്റെ സഹോദരന് യുടി ഇഫ്തിഖാര്‍ അലിയും മറ്റും ചേര്‍ന്ന് ധോണിയെ സ്വീകരിച്ചു. പുസ്തക പ്രകാശന ചടങ്ങില്‍ ബിസിസിഐ വൈസ് പ്രസിഡണ്ട് രാജീവ് ശുക്ല എംപി, ദുബൈ ഹെല്‍ത് അതോറിറ്റി സിഇഒ ഡോ. മാര്‍വന്‍ അല്‍മുല്ല, അഖില്‍ സിബല്‍, മുന്‍കേന്ദ്രമന്ത്രി സലീം ഇഖ്ബാല്‍ ഷെര്‍വാണി, ചലചിത്രതാരം ടൊവിനോ തോമസ്, എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്, അഡ്വ. സിഎച് കുഞ്ഞമ്പു, എന്‍എ നെല്ലിക്കുന്ന്, എകെഎം അശ്റഫ്, യുടി ഖാദര്‍, വേദവ്യാസ് കാമത്ത് തുടങ്ങിയവരും സംബന്ധിക്കും.
വിപിഎസ് ഹെല്‍ത് കെയര്‍ ഗ്രൂപ് ദുബൈ-നോര്‍ത് എമിറേറ്റ്സ് ചീഫ് എക്സിക്യൂടീവ് ഓഫീസറും കെകെ അബ്ദുല്‍ ഗഫാറിന്റെ മകനുമായ ഡോ. ശാജിര്‍ ഗഫാര്‍ ധോണിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. അതുകൊണ്ടാണ് പുസ്തക പ്രകാശന ചടങ്ങില്‍ അതിഥിയായി എത്തിയത്.
യമന്‍ യൂനിവേഴ്സിറ്റി ഓഫ് അഡന് മുന്‍ സിന്‍ഡികേറ്റ് മെമ്പറും അജ്മാനിലെ ഗള്‍ഫ് മെഡികല്‍ കോളജിന്റെ മുന്‍ ഡയറക്ടറും ഭട്ക്കലിലെ അന്‍ജുമാന്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ് കോളജ് മുന്‍ പ്രിന്സിപലുമാണ് പ്രൊഫ. കെകെ അബ്ദുല്‍ഗഫാര്‍. കൊല്ലം പികെഎം എന്‍ജിനിയറിംഗ് കോളജിലും വകുപ്പ് മേധാവിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥകാലത്ത് കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന രാജനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായിരുന്നു പ്രൊഫ. അബ്ദുല്‍ ഗഫാര്‍. ആ സംഭവത്തിന്റെ ഓര്‍മകുറിപ്പുകളാണ് ഞാന്‍ സാക്ഷിയെന്ന ആത്മകഥയിലെ പ്രധാന വിവരണമെന്നാണ് കരുതുന്നത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Video, Sports, Cricket, Book-Release, Mahendra Singh Dhoni, Former Indian captain Mahendra Singh Dhoni arrived in Kasaragod.
< !- START disable copy paste -->