city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രഥമ കരിച്ചേരി നാരായണൻ മാസ്റ്റർ പുരസ്‌കാരം കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്

കാസർകോട്: (www.kasargodvartha.com 04.09.2021) പ്രഥമ കരിച്ചേരി നാരായണൻ മാസ്റ്റർ പുരസ്‌കാരം കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസിന്റെയും അധ്യാപക സംഘടനയുടെയും നേതാവായിരുന്ന കരിച്ചേരി നാരായണൻ മാസ്റ്ററുടെ സ്മരണയ്ക്കായി ഉദുമ ബ്ലോക് കോൺഗ്രസ് കമിറ്റിയാണ് പുരസ്‌കാരം ഏർപെടുത്തിയത്.

   
പ്രഥമ കരിച്ചേരി നാരായണൻ മാസ്റ്റർ പുരസ്‌കാരം കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്



ഏഴ് തവണ പാർലമെൻ്റംഗവും കേന്ദ്രമന്ത്രിയും കെ പി സി സി പ്രസിഡണ്ടുമായി പദവികൾ അലങ്കരിക്കുകയും ആദർശത്തിലും നിലപാടിലും ഉറച്ചുനിന്നുള്ള പ്രവർത്തനങ്ങൾ കാഴ്ച വെക്കുകയും ചെയ്ത മുല്ലപ്പളി രാമചന്ദ്രനുള്ള അംഗീകാരമാണ് അവാർഡെന്ന് ഭാരവാഹികൾ പറഞ്ഞു. കരിച്ചരി നാരായണൻ മാസ്റ്ററുടെ മൂന്നാം ചരമവാർഷിക ദിനമായ സെപ്തംബർ 10 ന് കരിച്ചേരി പ്രിയദർശിനി മന്ദിരത്തിന് സമീപം നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ശിൽപവും 10,001 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.

വാർത്താസമ്മേളനത്തിൽ ഉദുമ ബ്ലോക് കോൺഗ്രസ് കമിറ്റി പ്രസിഡണ്ട് രാജൻ പെരിയ, വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ നായർ പൊയിനാച്ചി, ജന.സെക്രടറി സുകുമാരൻ പൂച്ചക്കാട്, പുല്ലൂർ-പെരിയ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി രാമകൃഷ്ണൻ പെരിയ, പളളിക്കര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം പി എം ശാഫി, ബ്ലോക് വൈസ് പ്രസിഡണ്ട് കെ വി ഭക്തവത്സലൻ എന്നിവർ സംബന്ധിച്ചു.



Keywords: Kasaragod, Kerala, News, Karicheri, Award, Press meet,Video,Uduma,Panchayath, Congress, KPCC-president, Committee, President, First Karicheri Narayanan Master award to Mullappally Ramachandran.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia