World Cup | 'ഞാന്‍ അര്‍ജന്റീനയ്ക്ക് ഒപ്പം, കപ് അടിക്കും'; ലോകകപിലെ ഇഷ്ട ടീം തുറന്നുപറഞ്ഞ് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ; ഫ്ലക്സ് ബോര്‍ഡിന് മുന്നില്‍ ജഴ്സിയണിഞ്ഞെത്തി
Nov 8, 2022, 20:26 IST
കാസര്‍കോട്: (www.kasargodvartha.com) ഖത്വറില്‍ ലോകകപ് കികോഫിന് ഇനി ദിവസങ്ങള്‍ മാത്രം. നാടുകളിലെങ്ങും അതിന്റെ ആവേശം അലയടിക്കുകയാണ്. ഗള്‍ഫ് രാജ്യം ലോകകപിന് ആതിഥേയത്വം വഹിക്കുന്നുവെന്നൊരു പ്രത്യേകത കൂടി ഇത്തവണയുണ്ട്. ഖത്വറില്‍ പ്രവാസികളായി ഒരുപാട് മലയാളികള്‍ ഉള്ളതിനാല്‍ ഇത്തവണ ലോകകപ് ജ്വരം ഇത്തിരി കൂടുതലാണ്.
അതിനിടെ തന്റെ ഇഷ്ട ടീം വെളിപ്പെടുത്തിയിരിക്കുകയാണ് കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്. ലോകകപില്‍ അര്‍ജന്റീനയ്ക്ക് ഒപ്പമാണെന്ന് അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കപ് അര്‍ജന്റീനയ്ക്ക് ആയിരിക്കുമെന്നും എംഎല്‍എയ്ക്ക് ഉറപ്പാണ്. നാടിന്റെ ആവേശത്തില്‍ അലിഞ്ഞ അദ്ദേഹം നെല്ലിക്കുന്നില്‍ സ്ഥാപിച്ച അര്‍ജന്റീനയുടെ ഫ്ലക്സ് ബോര്‍ഡിന് മുന്നില്‍ ജഴ്സിയണിഞ്ഞെത്തി.
നെല്ലിക്കുന്നിലെ ആബാല വൃദ്ധ ജനങ്ങളും കൗതുകത്തോടെയാണ് ലോകകപിനെ കാണുന്നതെന്നും നെല്ലിക്കുന്നിലെ ചെറുപ്പക്കാര്‍ അര്ജന്റീനയ്ക്കൊപ്പമാണെന്നും അദ്ദേഹം പറയുന്നു. ഒരുപക്ഷെ ഇത് ലോക ഫുട്ബോള്‍ ഇതിഹാസം മെസിയുടെ അവസാന ലോകകപ് ആയിരിക്കാമെന്ന പ്രത്യേകത കൂടിയുണ്ടെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Sports, FIFA-World-Cup-2022, N.A.Nellikunnu, Video, Qatar, Football, FIFA World Cup Qatar, FIFA World Cup Qatar: NA Nellikunnu's favorite football team.
< !- START disable copy paste -->