Temple Festival | കാനക്കോട് ശ്രീ വനശാസ്താറ ക്ഷേത്രത്തില്‍ പ്രതിഷ്ഠയും ബ്രഹ്മകലശോത്സവവും ഡിസംബര്‍ 23 മുതല്‍ 25 വരെ
Dec 19, 2022, 20:39 IST
കാസര്‍കോട്: (www.kasargodvartha.com) ആദൂര്‍ കാനക്കോട് ശ്രീ വനശാസ്താറ ക്ഷേത്രത്തില്‍ പ്രതിഷ്ഠയും ബ്രഹ്മകലശോത്സവവും ഡിസംബര്‍ 23 മുതല്‍ 25 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുണ്ടാര്‍ വാസുദേവ തന്ത്രികളുടെയും കുണ്ടാര്‍ രവീഷ തന്ത്രികളുടെയും നേതൃത്വത്തില്‍ വിവിധ വൈദിക, ധാര്‍മിക, സാംസ്‌കാരിക പരിപാടികള്‍ നടക്കും.
ഡിസംബര്‍ 23ന് ആദൂര്‍ മല്ലാവര ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്രയോട് കൂടി ആരംഭിക്കുന്ന ചടങ്ങില്‍ ധാര്‍മിക, സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം, ഭരതനാട്യം, സംഘ നൃത്തം, ഗീതാ സാഹിത്യ സംഭ്രമം എന്നിവ നടക്കും. 24ന് ദേവതാകാര്യം, ഭജന, ഭജനാമൃതം, യക്ഷഗാനകൂട്ടം, ധാര്‍മിക സഭ, സാംസ്‌കാരിക പരിപാടികളായ മിമിക്രി ഗാ തിരുവാതിര, നൃത്തശില്‍പം എന്നിവ അരങ്ങേറും.
25ന് രാവിലെ ഭജന, സത്സംഗ്, 11.57ന് ശ്രീ ദേവന്‍ പ്രതിഷ്ഠ, പരിവാര ദൈവങ്ങളുടെ പ്രതിഷ്ഠ, ബ്രഹ്മകലാഭിഷേകം എന്നിവയും ജനുവരി 14ന് പാട്ടു മഹോത്സവവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാസ്‌കര മണിയാണി കോളിക്കാല്‍, കൃഷ്ണന്‍ മീത്തലെ വീട്, ദേവാനന്ദ പെട്ടി, ഐ നാരായണന്‍ ഇത്തിക്കാല്‍ മൂല, ദാമോദര എം എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Temple Fest, Temple, Religion, Press Meet, Video, Kanakkod Sri Vanasastara Temple, Festival at Kanakkod Sri Vanasastara Temple from 23rd to 25th December.
< !- START disable copy paste -->