എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കലക്ട്രേറ്റിലേക്ക് പ്രതിക്ഷേധ മാര്‍ച്ച് നടത്തി
Mar 19, 2019, 17:07 IST
കാസര്‍കോട്: (www.kasargodvartha.com 19.03.2019) മുഖ്യമന്ത്രി നല്കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കലേ്രക്ടറ്റിലേക്ക് പ്രതിക്ഷേധ മാര്‍ച്ച് നടത്തി. നൂറുകണക്കിനു അമ്മമാര്‍ നിരന്ന മാര്‍ച്ച് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജനുവരി 30 ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ അമ്മമാര്‍ നടത്തിയ പട്ടിണിസമരത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി നടത്തിയ ഉറപ്പ് അട്ടിമറിക്കാനനുവദിക്കരുതെന്ന് രാമചന്ദ്രന് ആവശ്യപ്പെട്ടു.
ഇനിയും അമ്മമാരെ തെരുവിലിറക്കാനുള്ള സാഹചര്യം ഉണ്ടാവാതെ നോക്കുന്നതാണ് ഭരിക്കുന്നവര്‍ക്ക് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. 2017-ല്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 1,905 ദുരിതബാധിതരില്‍ 18 വയസിനു താഴെയുള്ള കുട്ടികളെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുമായുണ്ടായ ചര്‍ച്ചയില്‍ തീരുമാനമായെങ്കിലും വീണ്ടുമൊരു മെഡിക്കല്‍ പരിശോധന നടത്തണമെന്ന സര്‍ക്കാറിന്റെ ഉത്തരവാണ് വിവാദമാക്കിയത്.
മുനീസ അമ്പലത്തറ, നാരായണന് പേരിയ, പി പി കെ പൊതുവാള്, പ്രേമചന്ദ്രന് ചോമ്പാല, ഗോവിന്ദന് കയ്യൂര്‍, കെ കൊട്ടന്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്, ശിവകുമാര്‍ എന്മകജെ, രാമകൃഷ്ണന് വാണിയമ്പാറ, അമ്പൂഞ്ഞി തലക്ലായി എന്നിവര്‍ സംസാരിച്ചു. കെ ചന്ദ്രാവതി, എം.പി ജമീല, ഷൈനി പി, ശാന്ത ഇ, ശാന്ത കാട്ടകളങ്ങര, ആന്റണി പി ജെ, മുകുന്ദകുമാര്‍ പി വി എന്നിവര്‍ നേതൃത്വം നല്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Endosulfan, March, Collectorate, Endosulfan victims Collectorate march conducted
< !- START disable copy paste -->