city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊലിയം തുരുത്തിയില്‍ ഇകോ ടൂറിസം വിലേജ് വരുന്നു; നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം 26ന്

കാസര്‍കോട്: (www.kasargodvartha.com 25.01.2022) ജില്ലയിലെ ടൂറിസം മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി തൊഴില്‍ സാധ്യതയും വികസനവും ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ രൂപപ്പെടുത്തിയെടുക്കുന്നതിനുമായി രൂപീകരിച്ച ചന്ദ്രഗിരി ഇകോ ടൂറിസം കോഓപെറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എരിഞ്ഞി പുഴ ഒളിയത്തടുക്കയില്‍ പൊലിയം തുരുത്തി ഇകോ ടൂറിസം വിലേജ് നിര്‍മിക്കുന്നു. ചന്ദ്രഗിരി പുഴ അതിരിടുന്ന ആറേക്കറോളം വരുന്ന തുരുത്തിയിലാണ് വിലേജിന്റെ നിര്‍മാണം ആരംഭിക്കുന്നത്. പുഴയുടെയും വനത്തിന്റെയും പശ്ചാത്തലത്തില്‍ ഉയര്‍ന്നു വരുന്ന ടൂറിസം വിലേജ് ജില്ലയില്‍ തന്നെ ആദ്യത്തെതാണ്. പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദ്ദമായാണ് ടൂറിസം വിലേജിന്റെ നിര്‍മാണമെന്ന് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

  
പൊലിയം തുരുത്തിയില്‍ ഇകോ ടൂറിസം വിലേജ് വരുന്നു; നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം 26ന്


പുഴയുടെയും വനത്തിന്റെയും വശ്യമനോഹാരിത ദൃശ്യങ്ങള്‍ കാണുന്നതിനുള്ള ഫുട്പാത് സൈക്കിള്‍ ടോക്, ആംഫി തിയറ്റര്‍, വാച് ടവര്‍, കോട്ടേജുകള്‍, ഗെസ്റ്റ് ഹൗസ്, ഫാം ഹൗസ്, ഓഡിറ്റോറിയം, ഡോര്‍മെറ്ററി, റസ്‌റ്റോറന്റ്, കുട്ടികളുടെ പാര്‍ക് എന്നിവയ്‌ക്കൊപ്പം കേറ്റില്‍ ഫാം, വെജിറ്റബിള്‍ ഫാം എന്നിവയും പൊലിയം തുരുത്തില്‍ ഉയര്‍ന്നു വരും. 

കാസര്‍കോടിന്റെ തനത് പാരമ്പര്യം വ്യക്തമാക്കുന്ന കരകൗശല കൈതറി സ്റ്റാളുകളും ടൂറിസം വിലേജില്‍ ഒരുക്കും. നിര്‍മാണ ഉദ്ഘാടനം ജനുവരി 26 ന് വൈകുന്നേരം നാലു മണിക്ക് പൊലിയം തുരുത്തിയില്‍ അഡ്വ. സിഎച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിക്കും. ഒന്നാം ഘട്ടം ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ പൂര്‍ത്തീകരിക്കും.

പൊലിയം തുരുത്ത് ഇകോ വിലേജിന്റെ പ്രൊമോ വീഡിയോ പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് വികസന പാകേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ് മോഹന്‍, ബ്രോഷര്‍ സിനിമ നടന്‍ സുബീഷ് സുധി എന്നിവര്‍ പ്രകാശനം ചെയ്തു. 

സിറ്റ്‌കോസ് പ്രസിഡന്റ് സിജി മാത്യു, പ്രസ് ക്ലബ്ബ് സെക്രട്ടറി കെ വി പത്മേഷ്, ആര്‍കിടെക് ലക്ഷ്മിദാസ്, കെ ദാമോദരന്‍, കെ ശങ്കരന്‍, ബി കെ നാരായണന്‍, കെ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


Keywords:  Kerala, Kasaragod, News, Development project, MLA, Ecotourism, Tourism, Press meet, Press Club, Video, Eco Tourism Village is coming in Thuruthi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia