സമ്പന്ന യുവതിയുടെയും ഭര്‍ത്താവിന്റെയും ലൈംഗിക പീഡനം; ഡി വൈ എഫ് ഐ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് താക്കീതായി, പ്രതികളെ ഒരാഴ്ചക്കുള്ളില്‍ പിടികൂടുമെന്ന് പോലീസിന്റെ ഉറപ്പ്
Sep 11, 2018, 13:13 IST
ബദിയടുക്ക: (www.kasargodvartha.com 11.09.2018) മലയോരത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സമ്പന്ന യുവതിയും ഭര്‍ത്താവും ക്രൂരമായി ലൈംഗിക പീഡനിരയാക്കിയ സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് താക്കീതായി. പ്രതികളെ ഒരാഴ്ചക്കുള്ളില്‍ പിടികൂടുമെന്ന് ബദിയടുക്ക പോലീസ് സമരക്കാര്‍ക്ക് ഉറപ്പുനല്‍കി.
ചൊവ്വാഴ്ച രാവിലെ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പോലീസ് സ്‌റ്റേഷനു മുന്നില്‍ ബാരിക്കേട് വെച്ച് പോലീസ് തടയുകയായിരുന്നു. ഡി വൈ എസ് പി എം വി സുകുമാരന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ബാരിക്കേട് തകര്‍ക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടു ജോലിക്ക് നിര്‍ത്തി ലൈംഗിക ചൂഷണത്തിനിരയാക്കി എന്ന പരാതിയില്‍ പോക്‌സോ നിയമപ്രകാരമാണ് പോലീസ് സമ്പന്ന യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതിയെ പിടികൂടാന്‍ പോലീസ് അലംഭാവം കാട്ടുന്നുവെന്നാണ് ആരോപണം. ബദിയടുക്ക സുഹറാബി, ഭര്‍ത്താവ് അബൂബക്കര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. യുവതിയുടെ ഭര്‍ത്താവ് കെ എം സി സി പ്രവര്‍ത്തകനാണ്. ഇയാള്‍ ദുബൈയിലാണ്. പ്രതിയായ സുഹറാബിക്ക് പോലീസ് ഒളിവില്‍ കഴിയാന്‍ പോലീസ് സൗകര്യം ഒരുക്കിക്കൊടുക്കുകയാണെന്ന പരാതി ശക്തമായി നിലനില്‍ക്കുകയാണ്. നാട്ടിലും ബംഗളൂരുവിലുമായി യുവതി വിലസുന്നതായി നാട്ടുകാര്‍ പറയുന്നു. യുവതി മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി വിധി വരുന്നത് വരെ പോലീസ് കാത്തിരിക്കുകയാണെന്നും ഇത് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടാക്കുകയാണെന്നുമാണ് പരാതിയുയര്‍ന്നിരിക്കുന്നത്.
ഡി വൈ എഫ് ഐ ബദിയടുക്ക, നീര്‍ച്ചാല്‍ മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തിലായിരുന്നു പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്. ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ടും കുമ്പള ഏരിയാ സെക്രട്ടറിയുമായ സി എ സുബൈര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നീര്‍ച്ചാല്‍ മേഖല സെക്രട്ടറി സുബൈര്‍ ബാപ്പാലിപ്പൊന്നം അധ്യക്ഷത വഹിച്ചു. ബദിയടുക്ക മേഖല സെക്രട്ടറി പി രഞ്ജിത്ത് സ്വാഗതം പറഞ്ഞു. സി പി എം ബദിയടുക്ക ലോക്കല്‍ സെക്രട്ടറി കെ ജഗന്നാഥഷെട്ടി, നീര്‍ച്ചാല്‍ ലോക്കല്‍ സെക്രട്ടറി സി എച്ച് ശങ്കരന്‍, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി നാസറുദ്ദീന്‍ മലങ്കര, ബദിയടുക്ക മേഖല പ്രസിഡണ്ട് ശ്രീകാന്ത് ചാലക്കോട്, നീര്‍ച്ചാല്‍ മേഖല പ്രസിഡണ്ട് ദയാനന്ദ മാന്യ, മഹിളാ അസോസിയേഷന്‍ ഏരിയാ വൈസ് പ്രസിഡണ്ട് വത്സല, ഏരിയാ കമ്മിറ്റി അംഗം ശോഭ തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, DYFI, Assault, Attack, husband, Top-Headlines, Badiyadukka, Protest, DYFI Police Station March conducted
< !- START disable copy paste -->