city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡോ. പത്മരാജന്‍ ഒടുവില്‍ മഞ്ചേശ്വരത്തുമെത്തി; നരസിംഹറാവു, എ ബി വാജ്‌പേയി, എ പി ജെ അബ്ദുല്‍ കലാം, പ്രണബ് മുഖര്‍ജി, പ്രതിഭാ പാട്ടീല്‍, നരേന്ദ്രമോഡി, രാഹുല്‍ഗാന്ധി... പത്മരാജനെ തോല്‍പ്പിച്ചവരുടെ പട്ടിക നീളുന്നു

കാസര്‍കോട്: (www.kasargodvartha.com 26.09.2019) തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് തോല്‍ക്കുന്നത് ശീലമാക്കിയ തമിഴ്‌നാട് സേലം സ്വദേശി ഡോ. പത്മരാജന്‍ ഒടുവില്‍ മഞ്ചേശ്വരത്തും പത്രിക സമര്‍പ്പിച്ചു. ഇതുവരെ അഞ്ച് രാഷ്ട്രപതി, അഞ്ച് ഉപരാഷ്ട്രപതി, നിരവധി പ്രധാനമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്കെതിരെ മത്സരിച്ച് ചരിത്രം സൃഷ്ടിക്കുന്ന പത്മരാജന് 207ാമത്തെ മത്സരമാണ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്. ബുധനാഴ്ച ഉച്ചയോടെയാണ് കലക്ട്രേറ്റിലെത്തി അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.

മുന്‍ പ്രധാനമന്ത്രിമാരായ പി വി നരസിംഹറാവു, എ ബി വാജ്‌പേയി, നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോഡി, മുന്‍ രാഷ്ട്രപതിമാരായ എ പി ജെ അബ്ദുല്‍ കലാം, പ്രണബ് മുഖര്‍ജി, പ്രതിഭാ പാട്ടീല്‍, കെ ആര്‍ നാരായണന്‍, ജയലളിത, എ കെ ആന്റണി, കരുണാനിധി, യെഡ്യൂരപ്പ, ഭംഗാരപ്പ, എസ് എം കൃഷ്ണ, വയലാര്‍ രവി, വിജയ് മല്യ, രാഹുല്‍ഗാന്ധി തുടങ്ങിയ പ്രമുഖര്‍ക്കെതിരെ മത്സരിച്ച് തോറ്റയാളാണ് പത്മരാജന്‍.



വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിച്ച് 1858 വോട്ട് നേടി. 1988ല്‍ സേലം മേട്ടൂര്‍ ഡാമില്‍ എം ശ്രീരംഗനോടായിരുന്നു ആദ്യ മത്സരം. തുടര്‍ന്നുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രമുഖ വ്യക്തികളോട് ഏറ്റുമുട്ടി. വീടിന്റെ പേരുപോലും ഇലക്ഷന്‍ എന്നാണ്. തമിഴ്‌നാട്ടിലാണ് ജനിച്ചുവളര്‍ന്നതെങ്കിലും പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിയാണ്. ഇപ്പോള്‍ തമിഴ്‌നാട്ടിലെ മേട്ടൂരിലാണ് താമസം. അവിടെ ടയര്‍ റീസോളിംഗ് കട നടത്തിവരികയാണ്.

2004ല്‍ ഗിന്നസ് ബുക്കില്‍ എന്‍ട്രി, 2003, 2011, 2014 വര്‍ഷങ്ങളില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് തുടങ്ങിയ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കലാണ് ലക്ഷ്യമെന്ന് പത്മരാജന്‍ പറഞ്ഞു. ഇതുവരെ 32 ലക്ഷം രൂപ തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനായി മാത്രം ചിലവഴിച്ചിട്ടുണ്ട്. 207 തെരഞ്ഞെടുപ്പുകളില്‍ പത്രിക സമര്‍പ്പിച്ചെങ്കിലും ഒരിടത്തും പ്രചരണത്തിനിറങ്ങിയിട്ടില്ലെന്നും പത്രമരാജന്‍ പറയുന്നു.

1991ല്‍ ആന്ധ്രപ്രദേശിലെ നന്ദ്യാര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനെതിരെ പത്രിക സമര്‍പ്പിച്ച് പുറത്തിറങ്ങിയ പത്മരാജനെ ഒരു സംഘം തട്ടിക്കൊണ്ടുപോയിരുന്നു. സൂക്ഷ്മപരിശോധനാസമയത്ത് സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ പത്മരാജന്റെ പത്രിക തള്ളുകയായിരുന്നു. നരസിംഹറാവുവിനെതിരെ തന്നെ 1996ല്‍ നന്ദ്യാറില്‍ വീണ്ടും മത്സരിച്ച ചരിത്രവും പത്മരാജനുണ്ട്.

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡോ. പത്മരാജന്‍ ഒടുവില്‍ മഞ്ചേശ്വരത്തുമെത്തി; നരസിംഹറാവു, എ ബി വാജ്‌പേയി, എ പി ജെ അബ്ദുല്‍ കലാം, പ്രണബ് മുഖര്‍ജി, പ്രതിഭാ പാട്ടീല്‍, നരേന്ദ്രമോഡി, രാഹുല്‍ഗാന്ധി... പത്മരാജനെ തോല്‍പ്പിച്ചവരുടെ പട്ടിക നീളുന്നു

മഞ്ചേശ്വരത്ത് പത്മരാജന്റെ പത്രിക തള്ളാനാണ് സാധ്യത. തമിഴ്‌നാട്ടിലുള്ള വോട്ടര്‍ പട്ടികയിലെ പേര് കേരളത്തിലേക്ക് മാറ്റാത്തതുകൊണ്ട് സൂക്ഷ്മപരിശോധനാ സമയത്ത് പത്രിക റദ്ദാക്കപ്പെട്ടേക്കും. നേരത്തെയും പലയിടത്തും ഇത്തരത്തില്‍ പത്രിക തള്ളിയിരുന്നു.

കാസര്‍കോട്ട് ഇതിനുമുമ്പും ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്. 1996ല്‍ അന്നത്തെ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ടി ഗോവിന്ദനെതിരെയായിരുന്നു അങ്കം. 2011ല്‍ മേട്ടൂര്‍ അസംബ്ലിയില്‍ നേടിയ 6223 വോട്ടുകളാണ് പത്മരാജന് ലഭിച്ച ഏറ്റവും കൂടുതല്‍ വോട്ടുകള്‍. ഇവിടെയും പ്രചരണത്തിനിറങ്ങാതെയാണ് ഇത്രയും വോട്ടുകള്‍ നേടിയതെന്ന് പത്മരാജന്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Video, kasaragod, Kerala, Manjeshwaram, by-election, Dr.K.Padmarajan giving nomination for Manjeshwaram By-election  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia