city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ട്രേഡേർസ് ഫാമിലി വെൽഫെയർ ബെനിഫിറ്റ് സ്കീം വിതരണം മാർച് 2 ന്; '60 ലക്ഷത്തിലധികം രൂപയുടെ സഹായധനം വിതരണം ചെയ്യും'

കാസർകോട്: (www.kasargodvartha.com 28.02.2022) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ല ട്രേഡേർസ് ഫാമിലി വെൽഫെയർ ബെനിഫിറ്റ് സ്കീം വിതരണം മാർച് രണ്ടിന് മുനിസിപൽ കോൺഫറൻസ് ഹോളിൽ ( ടി നസ്റുദ്ദീൻ നഗർ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'ആശ്രയ' എന്ന ഈ പരിപാടിയിൽ വെച്ച് 60 ലക്ഷത്തിലധികം രൂപയുടെ സഹായധനം വിതരണം ചെയ്യും. ഇതോടെ പദ്ധതിയിലെ അംഗങ്ങളിൽ നിന്ന് മരണപ്പെട്ട നൂറു വ്യാപാരികളുടെ കുടുംബങ്ങൾക്കുള്ള മരണാനന്തര സഹായധന വിതരണം പൂർത്തീകരിക്കപ്പെടും. ടി നസ്റുദ്ദീന്റെ ഫോടോ ചടങ്ങിൽ അനാച്ഛാദനം ചെയ്യും.
                       
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ട്രേഡേർസ് ഫാമിലി വെൽഫെയർ ബെനിഫിറ്റ് സ്കീം വിതരണം മാർച് 2 ന്; '60 ലക്ഷത്തിലധികം രൂപയുടെ സഹായധനം വിതരണം ചെയ്യും'

2019 ഫെബ്രുവരി ഒന്നിന് ടി നസ്റുദ്ദീൻ ഉദ്ഘാടനം ചെയ്ത സ്കീം മൂന്ന് വർഷം പൂർത്തിയാക്കി. ഒരു അംഗം മരണപ്പെട്ടാൽ ജീവിച്ചിരിക്കുന്ന അംഗങ്ങൾ 100 രൂപ വീതം നൽകിക്കൊണ്ട് സംഭരിക്കുന്ന തുക മരണപ്പെട്ട അംഗത്തിന്റെ നിരാശ്രയരായ കുടുംബത്തിന് ആശ്വാസധനമായി കൈമാറുന്നതാണ് പദ്ധതി. ഇത് മാതൃകയാക്കിക്കൊണ്ട് പല ജില്ലകളിലും വിവിധ വ്യാപാരി ക്ഷേമപദ്ധതികൾ നടപ്പാക്കപ്പെട്ടു.

ഒപ്പം കോർപസ് ഫൻഡ് നൽകി അംഗമാകുന്നവർക്ക് നിർണായകമായ രോഗാവസ്ഥകളിൽ 25000 രൂപ വരെ ചികിത്സാസഹായം ലഭിക്കുന്ന പദ്ധതിയും ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. മരണപ്പെട്ടവരുടെ അനന്തരാവകാശികക്ക് അംഗസംഖ്യയ്ക്ക് ആനുപാതികമായി ഇപ്പോൾ 331000 രൂപ വീതം നൽകി വരുന്നു. ഇതുവരെ മൂന്ന് കോടിയിലധികം രൂപ മരണാനന്തര സഹായമായി വിതരണം ചെയ്തു കഴിഞ്ഞുവെന്നും ഭാരവാഹികൾ പറഞ്ഞു.



പരിപാടിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജി, ട്രഷറർ ദേവസ്യ മേച്ചേരി, കെ ചന്ദ്രശേഖരൻ എംഎൽഎ, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഷൈമ, നഗരസഭ ചെയർമാൻ വി എം മുനീർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ അഹ്‌മദ്‌ ശരീഫ്, ട്രഷറർ മാഹിൻ കോളിക്കര, സ്കീം കമിറ്റി ചെയർമാൻ ഹംസ പാലക്കി, ടി എ ഇല്യാസ്, ശശിധരൻ ജി എസ് എന്നിവർ പങ്കെടുത്തു.

Keywords: N ews, Kerala, Kasaragod, Top-Headlines, Press meet, Committee, Trade-union, President, Video, Distribution of Traders Family Welfare Benefit Scheme on March 2.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia