Investigation | ബാബു മാഷിന്റെ തിരോധനം: അന്വേഷണം എങ്ങും എത്തിയില്ല; പൊലീസും കയ്യൊഴിയുന്നു; തീയ്യ മഹാസഭ സമരവുമായി രംഗത്ത്
Feb 9, 2023, 14:23 IST
കാസർകോട്: (www.kasargodvartha.com) പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർസെകൻഡറി സ്കൂളിലെ ഇൻഗ്ലീഷ് അധ്യാപകൻ തൃക്കരിപ്പൂർ പൊറോപ്പാട്ടെ എം ബാബുവിന്റെ (43) തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം എങ്ങും എത്തിയില്ല. പൊലീസും ഇപ്പോൾ കയ്യൊഴിഞ്ഞ മട്ടാണ്. ഇതോടെ തിരോധാനത്തിന്റെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തീയ്യ മഹാസഭ സമരവുമായി രംഗത്തിറങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അധ്യാപകനെ കാണാതായി രണ്ട് മാസം കഴിഞ്ഞിട്ടും ഒരു തരത്തിലുള്ള തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. സ്കൂളിലെ വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് കേസ് എടുത്ത ദിവസം മുതലാണ് ബാബു മാഷിനെ കാണാതായതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഡിസംബർ 11ന് ഞായറാഴ്ച ഉച്ചയ്ക്കാണ് ബാബു മാഷിനെ സ്കൂളിൽ നിന്നും കാണാതായത്.
പരീക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് സ്കൂളിൽ എത്തിയതായിരുന്നു അദ്ദേഹം. ബൈക് സ്കൂളിലെ പാർകിംഗ് സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ബാബു മാഷിന്റെ രണ്ട് ഫോണുകളും സ്വിച് ഓഫ് ചെയ്ത നിലയിലായിരുന്നു. വിദ്യാർഥികൾക്കും സഹഅധ്യാപകർക്കും നാട്ടുകാർക്കുമെല്ലാം ഏറെ പ്രിയപ്പെട്ട മാതൃകാ അധ്യാപകൻ ആയിരുന്ന ബാബുമാഷിന്റെ തിരോധാനം ഇവർക്കും മാഷിന്റെ കുടുംബത്തിനും എല്ലാം ഒരുപാട് സങ്കടമുണ്ടാക്കിയിട്ടുണ്ടെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
സ്കൂളിന്റെയും വിദ്യാർഥികളുടെയും ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന മികച്ച അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ബാബു മാഷിനെക്കുറിച്ച് ആർക്കും മോശപ്പെട്ട അഭിപ്രായം ഇല്ലെന്നും നേതാക്കൾ പറഞ്ഞു. തിരോധാനത്തെക്കുറിച്ച് ചന്തേര പൊലീസ് കേസെടുത്ത് പ്രാഥമികാന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടാത്തതിനാൽ ലുക് ഔട് നോടീസും പുറപ്പെടുവിച്ചിരുന്നു. വിശദമായ അന്വേഷണത്തിനായി അഞ്ചംഗ സംഘത്തെയും നിയോഗിച്ചിരുന്നു.
പൊലീസ് പല ഭാഗങ്ങളിലും തിരഞ്ഞെങ്കിലും അധ്യാപകനെ കണ്ടെത്താനായില്ല. നാട്ടുകാർ കർമസമിതി രൂപീകരിച്ച് രംഗത്തെത്തിയിരുന്നു. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും വിവിധ സംഘടനകളും ഊർജിത അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പുതിയൊരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ച് തിരോധാനത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന് തീയ്യ മഹാസഭ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയില്ലെങ്കിൽ നിയമനടപടികൾക്കും ഒപ്പം സമരപരിപാടികൾക്കും ഒരുങ്ങുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി.
വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജില്ലാ ജെനറൽ സെക്രടറി കെവി പ്രസാദ് നീലേശ്വരം, വൈസ് പ്രസിഡന്റുമാരായ ടിവി രാഘവൻ തിമിരി, കെവി രാജൻ തൃക്കരിപ്പൂർ, യൂണിറ്റ് പ്രസിഡന്റ് പി അരവിന്ദാക്ഷൻ തൃക്കരിപ്പൂർ എന്നിവർ പങ്കെടുത്തു.

Keywords: Kasaragod, Missing, Investigation, Police, School, Teacher, Student, Complaint, Case, Crimebranch, Secretary, President, News, Top-Headlines, Disappearance of Babu Master: Investigation goes nowhere. < !- START disable copy paste -->