city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയ പാത വികസനം; വ്യാപാരികള്‍ക്കും നഷ്ടപരിഹാരം നല്‍കണം, ദേശീയ പാത അക്വിസിഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

കാസര്‍കോട്: (www.kasargodvartha.com 08.02.2019) ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വ്യാപാരികളുടെ സമരം ശക്തമാക്കുന്നു. സ്ഥലമേറ്റെടുക്കുമ്പോള്‍ വ്യാപാരികള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് ആവശ്യം. നിലവില്‍ പഴകി ദ്രവിച്ച കെട്ടിടങ്ങള്‍ക്കുള്‍പ്പെടെ വന്‍തുക നഷ്ടപരിഹാരമായി നല്‍കുമ്പോഴാണ് കാലങ്ങളായി കച്ചവടം നടത്തുന്ന വ്യാപാരികളെ പെരുവഴിയിലാക്കുന്ന നടപടി.

വ്യാപാര സ്ഥാപനങ്ങള്‍ക്ക് താഴ് വീഴുമ്പോള്‍ ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാണ് ഇല്ലാതാകുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. വ്യാപാരികളുടെ നഷ്ടപരിഹാരത്തുക സംബന്ധിച്ച നടപടികള്‍ സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് അതത് സംസ്ഥാനങ്ങളാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

ദേശീയ പാത വികസനം; വ്യാപാരികള്‍ക്കും നഷ്ടപരിഹാരം നല്‍കണം, ദേശീയ പാത അക്വിസിഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

കാസര്‍കോട് നഗരപരിധിയില്‍ തന്നെ ഒരു പതിറ്റാണ്ടിലേറെ കച്ചവടം നടത്തിയിരുന്ന ആളുകള്‍ക്കാണ് കടയൊഴിയേണ്ടി വന്നത്. ഇതിനകം തന്നെ ചില വ്യാപാരികളെ പോലീസ് ബലം പ്രയോഗിച്ച് ഇറക്കി വിടുന്ന സ്ഥിതിയുണ്ടായി. മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെയായിരുന്നു നടപടി. കടകള്‍ക്ക് താഴിടുമ്പോള്‍ അകത്തുള്ള സാധന സാമഗ്രികള്‍ മാറ്റാനുള്ള സമയം പോലും അധികൃതര്‍ നല്‍കിയിട്ടില്ല.

വന്‍തുക നിക്ഷേപം നല്‍കി കടമുറികള്‍ വാടകക്കെടുത്ത് കച്ചവടം നടത്തുന്നവരാണ് ഭൂരിഭാഗം വ്യാപാരികളും. എന്നാല്‍ ദേശീയപാതക്കായി സ്ഥലം വിട്ടുകൊടുക്കുന്ന കെട്ടിട ഉടമകള്‍ നഷ്ടപരിഹാരം വാങ്ങുമ്പോഴും ആദ്യം നല്‍കിയ നിക്ഷേപതുക പോലും തിരിച്ചു നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും വ്യാപാരികള്‍ പരാതിപ്പെടുന്നു.

വ്യാപാരികള്‍ക്ക് അര്‍ഹമായി നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. ഇതിന്റെ ഭാഗമായി ദേശീയപാതയോരത്തെ കടയുടമകള്‍ ഫെബ്രുവരി 13 നു ബുധനാഴ്ച നുള്ളിപ്പാടിയിലെ ദേശീയപാത എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ്, മാഹിന്‍ കോളിക്കര, കെ ഐ മുഹമ്മദ് റഫീഖ്, ടി എ ഇല്യാസ്, കെ മണികണ്ഠന്‍, അശോകന്‍ പൊയിനാച്ചി, എ കെ മൊയ്തീന്‍ കുഞ്ഞി, വിക്രം പൈ, കെ പി അബ്ദുള്‍ സത്താര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Development of National Highway; will be conduct march to  National Nighway acquisition office, kasaragod, news, National highway, March, Press meet, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia