city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ റെയിൽ: മാലിക് ദീനാർ മസ്‌ജിദിനെയും അനുബന്ധസ്ഥാപനങ്ങളേയും ബാധിക്കാത്ത വിധത്തിൽ തീരദേശ റോഡിനോട് ചേർന്നുള്ള ഭൂമി പ്രയോജനപ്പെടുത്തണമെന്ന് പ്രത്യേക യോഗം; 'നിലവിലുള്ള അലൈൻമെന്റ് പ്രകാരം കല്ലിട്ടാൽ തടയേണ്ടി വരും'

തളങ്കര: (www.kasargodvartha.com 04.04.2022) കെ റെയിൽ പദ്ധതിയുടെ അലൈന്റ്മെന്റിൽ നിന്ന് മാലിക് ദീനാർ മസ്‌ജിദിനെയും അനുബന്ധ സ്ഥാപങ്ങളെയും ഒഴിവാക്കണമെന്ന് ഇതുസംബന്ധിച്ച് ചർച ചെയ്യാൻ വിളിച്ചുചേർത്ത പള്ളി കൗൺസിൽ അംഗങ്ങളുടെയും ദഖീറത് ഉഖ്‌റ സംഘത്തിന്റെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. പകരം പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള തീരദേശ റോഡിനോട് ചേർന്ന് ജനവാസം കുറഞ്ഞ സർകാർ ഭൂമി പ്രയോജനപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
          
കെ റെയിൽ: മാലിക് ദീനാർ മസ്‌ജിദിനെയും അനുബന്ധസ്ഥാപനങ്ങളേയും ബാധിക്കാത്ത വിധത്തിൽ തീരദേശ റോഡിനോട് ചേർന്നുള്ള ഭൂമി പ്രയോജനപ്പെടുത്തണമെന്ന് പ്രത്യേക യോഗം; 'നിലവിലുള്ള അലൈൻമെന്റ് പ്രകാരം കല്ലിട്ടാൽ തടയേണ്ടി വരും'

കെ റെയിൽ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ അലൈൻമെന്റ് പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ മാലിക് ദീനാർ മസ്‌ജിദ്, അനുബന്ധസ്ഥാപനമായ മാലിക് ദീനാർ യതീം ഖാന, ബദർ മസ്‌ജിദ്‌, ഖബർസ്ഥാൻ, ഓഫീസും മറ്റും സ്ഥിതിചെയ്യുന്ന ഭൂമിയും ദഖീറത് ഹയർ സെകൻഡറി സ്കൂൾ ഉൾപെടുന്ന കെട്ടിടവും അനേകം ജനവാസസ്ഥലവും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുമെന്ന് യോഗം വിലയിരുത്തി.

അലൈൻറ്മെൻറ് അശാസ്ത്രീയവും മതസ്ഥാപനങ്ങൾക്ക് ദോഷകരവുമാണ്. നിലവിലുള്ള അലൈന്മെന്റ് പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിൽ നിന്ന് അധികൃതർ പിന്മാറണം. കല്ലിടൽ നടപടികളുമായി മുന്നോട്ട് പോയാൽ തടയാൻ നിർബന്ധിതമാകുമെന്നും യോഗം അറിയിച്ചു. തുടർ നടപടികൾ സംയുക്ത ജമാഅത് ഖാദി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരുടെ ഉപദേശ, നിർദേശമനുസരിച്ച് കൈക്കൊള്ളുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.



യോഗം വൈസ് പ്രസിഡന്റ് ടി ഇ അബ്ദുല്ല ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രടറി എ അബ്ദുർ റഹ്‍മാൻ സ്വാഗതം പറഞ്ഞു. കെ എ മുഹമ്മദ് ബശീർ അധ്യക്ഷത വഹിച്ചു. ഖത്വീബ് കെ എം അബ്ദുൽ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. ടി എ അബ്ദുൽ സത്താർ ഹാജി, കെ എം അബ്ദുർ റഹ്‌മാൻ, ടി എ ശാഫി, അഡ്വ. വി എം മുനീർ, അഹ്‌മദ്‌ ഹാജി അങ്കോല, കെ എം ബശീർ, ഹസൈനാർ ഹാജി തളങ്കര, കെ എച് അശ്‌റഫ്, എൻ കെ അമാനുല്ല, വെൽകം മുഹമ്മദ്, മീത്തൽ അബ്ദുല്ല, പി എ റഊഫ്, ബി യു അബ്ദുല്ല പ്രസംഗിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Railway, Government, Malik deenar, Thalangara, Meeting, Video, K Rail project, Demands to change the alignment of the K Rail project.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia