Investigation | റെസ്റ്റോറന്റ് തൊഴിലാളിയുടെ മരണം കൊലയോ? ഒളിവില്‍ പോയിരുന്ന ഒപ്പം ജോലി ചെയ്ത യുവാവ് പൊലീസ് കസ്റ്റഡിയില്‍
Dec 8, 2022, 13:34 IST
ഉപ്പള: (www.kasargodvartha.com) അടിയേറ്റ ഫാസ്റ്റ് ഫുഡ് കടയിലെ തൊഴിലാളി മരിച്ച സംഭവത്തില്‍ ഒളിവില്‍ പോയിരുന്ന ഒപ്പം ജോലി ചെയ്ത യുവാവ് പൊലീസ് കസ്റ്റഡിയിലായി. കര്‍ണാടക സ്വദേശി ഹരീഷ് (35) ആണ് കസ്റ്റഡിയിലായത്. സൈബര്‍ സെലിന്റെ സഹായത്തോടെ ടവര്‍ ലൊകേഷന്‍ നോക്കിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. മൈസുറു സ്വദേശി സുന്ദര (52) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സുന്ദരയും ഹരീഷും തമ്മില്‍ മദ്യ ലഹരിയില്‍ സംഘട്ടനം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റ സുന്ദരയെ ആദ്യം മംഗല്‍പാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സുന്ദര മരണപ്പെട്ടത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ് മോര്ടം റിപോര്‍ട് ലഭിക്കുന്നതോടെ കേസിന്റെ ഗതി മാറുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

Keywords: Latest-News, Kerala, Kasaragod, Uppala, Top-Headlines, Crime, Murder, Accused, Investigation, Video, Death of man: Youth in custody.
< !- START disable copy paste -->